വര്‍ഷങ്ങളായി അറിയാവുന്ന വ്യക്തിയാണ്, രാധാകൃഷ്ണന്റെ ജാതി ഇവിടെ വിഷയമല്ല: സംവിധായകന്‍ രഞ്ജിത്ത്

ദേവസ്വം മന്ത്രിയായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്ന കെ. രാധാകൃഷ്ണന്റെ ജാതി ഇവിടെ വിഷയമല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. വര്‍ഷങ്ങളായി തനിക്ക് അറിയാവുന്ന വ്യക്തിയാണ്. അദ്ദേഹം ദേവസ്വം വകുപ്പും കൃത്യമായും സൂക്ഷ്മതയോടെയും ഭരിക്കുമെന്ന് രഞ്ജിത്ത് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ വ്യക്തമാക്കി.

ഇടതുസര്‍ക്കാരിന്റെ തുടര്‍ഭരണം ആഗ്രഹിച്ച അനേകലക്ഷം പേരില്‍ ഒരാളായിരുന്നു താനും. അത് തന്നെ സംഭവിച്ചു. വളരെയധികം ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കുന്ന മന്ത്രിസഭയാണിത്. എല്ലാവരും കഴിവുകള്‍ തെളിയിച്ചുള്ളവരാണ്.

അഞ്ചു വര്‍ഷം മുമ്പ് ശൈലജ ടീച്ചറെയും എം.എം മണിയെയും കുറിച്ച് പല മുറവിളികള്‍ നമ്മള്‍ കേട്ടതാണ്. എന്നിട്ട് എന്ത് സംഭവിച്ചു. ടീച്ചര്‍ തന്നെ പറഞ്ഞു, എല്ലാം ഒറ്റയ്ക്ക് ചെയ്തതല്ലെന്ന്, പിന്നില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പിന്തുണയുണ്ടെന്ന് എന്നാണ് രഞ്ജിത്ത് പറയുന്നത്.

അതേസമയം, രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ് നടക്കുന്നത്. വൈകിട്ട് 3.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു