പല ലോബികളുണ്ട് ബോളിവുഡില്‍, ഒരു ക്യാമ്പിലും ഞാന്‍ പോയി പെട്ടിട്ടില്ല : പ്രിയദര്‍ശന്‍

പല പ്രമുഖ തെന്നിന്ത്യന്‍ സംവിധായകരും പരാജയപ്പെട്ട ബോളിവുഡില്‍ താന്‍ പിടിച്ചുനിന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. സിനിമകളുടെ വിജയംകൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡെന്നും സാധാരണനിലയില്‍ തെന്നിന്ത്യയില്‍ നിന്നുള്ള സംവിധായകരെ വളരാന്‍ ബോളിവുഡ് അനുവദിക്കാറില്ല പക്ഷേ തനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാനകാരണം ഞാന്‍ ചെയ്ത 80 ശതമാനം ചിത്രങ്ങളും ബോക്സോഫീസില്‍ വിജയിച്ചതുകൊണ്ടാണ്.

മറ്റൊന്ന് ബോളിവുഡിലെ ഒരു ക്യാമ്പിലും ഞാന്‍ പോയി പെട്ടിട്ടില്ല എന്നതാണ്. പഞ്ചാബി, മറാത്തി, യു.പി. അങ്ങനെ പല ലോബികളുണ്ട് ബോളിവുഡില്‍. അതില്‍ ഒന്നിലും പെടരുത് എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ പൊതുവേ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നത് കുറവാണ്. അതുകൊണ്ട് പൊതുസമ്മതി നേടാനും അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ്കുമാര്‍ തുടങ്ങി മുന്‍നിര നടന്മാരെയെല്ലാം കൂടെ സിനിമകളും പരസ്യങ്ങളും ചെയ്യാനും സാധിച്ചു.

അവരൊന്നും ഒരിക്കലും എന്റെ കൂടെ വര്‍ക്ക് ചെയ്യാനാവില്ല എന്നു പറഞ്ഞിട്ടില്ല, അതെന്റെ ഭാഗ്യമായി കാണുന്നു. അതുപോലെ നല്ല കുറെ നിര്‍മാതാക്കള്‍ ഒന്നില്‍ക്കൂടുതല്‍ സിനിമകള്‍ എനിക്ക് തന്നു. ഹംഗാമയുടെ നിര്‍മാതാവുമൊത്തുള്ള അഞ്ചാമത്തെ സിനിമയാണിത്. അവരുദ്ദേശിച്ച ബജറ്റില്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നത് കൊണ്ടാകാം അങ്ങനെ വീണ്ടും അവസരങ്ങള്‍ തരുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല