'കുഞ്ഞിന് ജന്മം നല്‍കാന്‍ കാത്തിരിക്കുന്ന ഒരു ഗര്‍ഭിണിയുടെ മനസ്സാണ് പച്ചമാങ്ങ പ്രേക്ഷകന് സമ്മാനിക്കുക'

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങള്‍ സൃഷ്ടിച്ച ഭരതന്റെയും പത്മരാജന്റെയും കൈവഴിയിലൂടെ വന്ന പ്രതാപ് പോത്തന്‍ നായകനാകുന്ന “പച്ചമാങ്ങ” ഫെബ്രുവരി ഏഴിന് റിലീസിന് എത്തുകയാണ്. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന പച്ചമാങ്ങ, ജെഷീദ ഷാജിയും പോള്‍ പൊന്മാണിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയുടേതാണ് കഥ.

കുടുംബ ബന്ധങ്ങളുടെയും സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതവുമാണ് പച്ചമാങ്ങയുടെ പ്രമേയം. കുഞ്ഞിന് ജന്മം നല്‍കാന്‍ കാത്തിരിക്കുന്ന ഒരു ഗര്‍ഭിണിയുടെ മനസ്സാണ് പച്ചമാങ്ങ പ്രേക്ഷകന് സമ്മാനിക്കുക എന്ന് സംവിധായകന്‍ ജയേഷ് പറയുന്നു. സൗഹൃദവും പ്രണയവുമെല്ലാം കൊടുക്കല്‍വാങ്ങലിന്റെയും കണക്കുപറച്ചിലിന്റെയും കഥ പറയുന്ന പുതിയ കാലത്തെ ജീവിതത്തിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്. മലയാളിയുടെ പൊള്ളയായ ജീവിതത്തെയും പച്ചമാങ്ങ തുറന്നുകാട്ടുന്നു. അങ്ങനെ തികച്ചും കുടുംബബന്ധങ്ങളുടെ കഥയാണ് പച്ചമാങ്ങ പറയുന്നത്. തെന്നിന്ത്യന്‍ താരം സോനയാണ് ചിത്രത്തിലെ നായിക.

ജിപ്സ ബീഗം, കലേഷ് കണ്ണാട്ട്, അംജത് മൂസ, മനൂപ് ജനാര്‍ദ്ദനന്‍, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, വിജി കെ വസന്ത്, നവാസ് വള്ളിക്കുന്ന്, ഖാദര്‍ തിരൂര്‍, സൈമണ്‍ പാവറട്ടി, ബാവ ബത്തേരി, സുബൈര്‍ വയനാട്, സുബൈര്‍ പട്ടിക്കര, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, അലീഷ, രമാ നാരായണന്‍, രേഖാ ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഛായാഗ്രഹണം ശ്യാംകുമാര്‍, സംഗീതം- സാജന്‍ കെ റാം, ഗാനരചന- പി.കെ.ഗോപി. പി. ആര്‍.സുമേരന്‍ ആണ് ചിത്രത്തിന്റെ പി ആര്‍ ഒ.

Latest Stories

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

ബജറ്റിലും ഓപ്പറേഷൻ തൂഫാൻ; തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു, ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ നൽകും

അൻസിബയ്‌ക്കെതിരെ നടപടിക്കൊരുങ്ങി 'അമ്മ'; അൻസിബയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് സംഘടന

KERALA BUDGET 2026: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാ​ഗിങ് തടയാൻ പദ്ധതി, സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ചു

KERALA BUDGET 2026: `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി

KERALA BUDGET 2026: ഉമ്മൻ ചാണ്ടി ഇൻഷുറൻസ്, ഇൻവെസ്റ്റ് കേരളം സെൽ; ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ

KERALA BUDGET 2026: തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ; മിഷന്‍ സമുദ്ര 400 കോടി വകയിരുത്തും

KERALA BUDGET 2026: കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്‌ധ സമിതി; സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്ന് വിമർശനം

കേരള ബജറ്റ് 2026: സംസ്ഥാനം നേരിടുന്നത് കനത്ത സാമ്പത്തിക വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം