പ്രണവിന്റെ അഭിനയം അല്‍ പാച്ചിനോയെ ഓര്‍മിപ്പിച്ചു, നീ ലാലിന്റെ ചക്കരക്കുട്ടന്‍ തന്നെ: സംവിധായകന്‍ ഭദ്രന്‍

രാഹുല്‍ സദാശിവന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറെ’യെ അഭിനന്ദിച്ച് സംവിധായകന്‍ ഭദ്രന്‍. പ്രണവിന്റെ അഭിനയം ഹോളിവുഡ് ഇതിഹാസം അല്‍ പാച്ചിനോയെ ഓര്‍മിപ്പിച്ചു എന്നാണ് ഭദ്രന്‍ പങ്കുവച്ച ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വ്യത്യസ്തമായ ആഖ്യാനമാണ് സിനിമയുടെതെന്നും കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേര്‍ന്നപ്പോള്‍ താന്‍ മുള്‍മുനയില്‍ നിന്നെന്നും ഭദ്രന്‍ പറഞ്ഞു.

ഭദ്രന്റെ കുറിപ്പ്:

രാഹുല്‍ സദാശിവന്റെ ‘ഭൂതകാലം’ അന്ന് കണ്ടപ്പഴേ അത്യപൂര്‍വമായ ഒരു സിനിമയായി തോന്നി… പിന്നീട് ഇറങ്ങിയ ഭ്രമയുഗവും പ്രശംസനീയമായിരുന്നു. ഇപ്പോള്‍ ഇറങ്ങിയ Diés Iraé എന്ത് കൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാന്‍ മനസ്സില്‍ ഒരു urge ഉണ്ടായി. ഈ സിനിമകളുടെ ജോണറുകളില്‍ എല്ലാം സമാനതകള്‍ ഉണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി. സത്യസന്ധമായ ഒരു content പറയാന്‍ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ മുള്‍മുനയില്‍ തന്നെ നിന്നു. ഞാന്‍ അടക്കം.

Well Done Rahul പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തന്‍ പോര്‍ മുഖം ഉടനീളം കണ്ടു. 80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച Al pacino യെ ഞാന്‍ ഓര്‍ത്തുപോയി.. സ്ഥിരം സിനിമകളില്‍ കാണുന്ന അട്ടഹാസങ്ങളോ പോര്‍വിളികളൊ അല്ലാത്ത ഒരു attire നും പ്രാധാന്യം നല്‍കാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉള്‍ക്കൊണ്ട്, വരച്ച വരയില്‍ നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു.

‘Hey pranav, നീ ലാലിന്റെ ചക്കരകുട്ടന്‍ തന്നെ.’ ഈ സിനിമയെ ചടുലമാക്കിയ എഡിറ്റുകളും, സൈലെന്‍സുകളും, സൗണ്ട് ഡിസൈനും, എല്ലാത്തിനേം സമന്വയിപ്പിച്ചു കൊണ്ടുള്ള ബ്രില്ലിയന്റ് ബാക്ക്ഗ്രൗണ്ട് സ്‌കോറും fabulous. ക്രിസ്റ്റോയ്ക്കു എന്റെ എല്ലാ അഭിനന്ദങ്ങളും… ടky is the limit man …

Latest Stories

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ യൂടേണ്‍; ആചാര സംരക്ഷണത്തെ അനുകൂലിക്കും, നാളെ സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കും; തൊഴിലുടമകളുടെ നിലപാട് അറിയാതെ നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സെഞ്ചുറി നേടാൻ സഞ്ജുവിനോട് ഞാൻ പറഞ്ഞു, പക്ഷെ അവന്റെ സന്തോഷം ടീമിനായി റൺസ് നേടുക എന്നതായിരുന്നു: സിതാൻഷു കോട്ടക്

ഇറാഖില്‍ യുഎസ് സൈനിക വിമാനം തകര്‍ന്നുവീണു; മൊജ്തബ ഖമനേയി ഏതെങ്കിലും രൂപത്തില്‍ ബാക്കിയുണ്ടാവുമെന്ന് ട്രംപ്; ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു