എന്തിന് മമ്മൂട്ടി? എന്തുകൊണ്ട് നെടുമുടി വേണു ആയിക്കൂടാ? എന്ന് മലയാളത്തിലെ പ്രമുഖ നടന്‍, 'വൈകുണ്ഠം സൂര്യനാരായണനെ കവടി നിരത്തി കണിയാന്‍ ലെവലില്‍ കാണരുത്' എന്ന് മറുപടിയും: സംവിധായകന്‍ ഭദ്രന്‍

മമ്മൂട്ടി അഭിനയ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. താരത്തിന് ആശംസകളുമായി രംഗത്തെത്തി സംവിധായകന്‍ ഭദ്രന്‍. 1990ല്‍ പുറത്തിറങ്ങിയ അയ്യര്‍ ദ ഗ്രേറ്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കിയതിനെ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ചോദ്യം ചെയ്ത സംഭവം വിശദീകരിച്ചു കൊണ്ടാണ് ഭദ്രന്റെ കുറിപ്പ്. എന്തിന് മമ്മൂട്ടി, എന്തുകൊണ്ട് നെടുമുടി വേണു ആയിക്കൂടാ എന്നായിരുന്നു നടന്റെ ചോദ്യം. അതിന് നല്‍കിയ മറുപടിയടക്കം ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

സംവിധായകന്റെ കുറിപ്പ്:

അല്‍പം വൈകിപ്പോയെങ്കിലും പറയാതിരിക്കാന്‍ വയ്യ! അട്ടപ്പാടിയിലെ കൊടും തണുപ്പും, മഴയും ഒന്നിനും പ്രചോദനമായില്ല… മലയാള സിനിമയുടെ തുടക്കം മുതല്‍ ഇന്നുവരെ എത്രയോ നടീനടന്മാര്‍ വന്നു പോകുന്നു. ചിലര്‍ മാത്രം പതിരില്ലാത്ത ആല്‍മരങ്ങള്‍ ആയി ശേഷിക്കുന്നു. മലയാളത്തിന്റെ ഒരു ആല്‍മരമായി ശ്രീ മമ്മൂട്ടി ഇന്നും വേറിട്ട് നില്‍ക്കുന്നു.

അത് ഭാഗ്യം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. അതിന്റെ പുറകില്‍ കഠിനാദ്ധ്വാനവും, ആത്മാര്‍പ്പണവും, ചെയ്യുന്ന തൊഴിലിനോടുള്ള അത്യപൂര്‍വമായ സമര്‍പ്പണവും ആണ് ഇന്നും ഈ നടനെ കരുത്തുള്ളവനാക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ 50 വര്‍ഷം തികഞ്ഞിട്ടും ഇപ്പോഴും പൊടി പറ്റാതെ, ചെളി പുരളാതെ, യൗവനം മങ്ങാതെ നില്‍ക്കുന്നതിന്റെ പുറകില്‍ മുക്കൂട്ടുമരുന്നുകളുടെയോ, ഉഴിച്ചിലുകളുടെയോ, പിന്‍ബലം കൊണ്ടല്ല.

മറിച്ച് കൃത്യതയോടെയുള്ള തന്റെ ശീലങ്ങളും, ശരീര ശുദ്ധിയുമാണ്. ”പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി.” എന്റെ അയ്യര്‍ ദി ഗ്രേറ്റ് -ലെ സൂര്യനാരായണനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് പകരം ഇനിയൊരു കൊടിമരമില്ല. അന്ന് മലയാളത്തിലെ ഒരു പ്രഗത്ഭ നടന്‍ എന്നോട് പറയുകയുണ്ടായി…

”അയ്യര്‍ ദി ഗ്രേറ്റ് -ലെ പ്രഡിക്ഷനുകളും അതിലെ സംഭവങ്ങളും ആണ് അതിലെ ഹീറോ. വൈ മമ്മൂട്ടി?? വൈ നോട്ട് നെടുമുടി വേണു??’ ഞാന്‍ അദ്ദേഹത്തോട് ചിരിച്ചു കൊണ്ട് പറഞ്ഞു… ‘വൈകുണ്ഠം സൂര്യനാരായണനെ കവടിക്ക് പുറകില്‍ ഇരിക്കുന്ന ഒരു കണിയാന്‍ ലെവലില്‍ കാണരുത്’.

പിന്നീട് ഗുഡ് ലക്കിലെ പ്രിവ്യു കണ്ടതിനു ശേഷം അദ്ദേഹം തന്നെ പറയുകയുണ്ടായി… ‘മമ്മൂട്ടി ഗംഭീരമായിരിക്കുന്നു’ എന്ന്. അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്നില്ലാത്തത് കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല.

Latest Stories

ബുംറ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെ, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം: മൈക്കിൾ വോൺ

'ധോണിയെ ഞാൻ വല്ലാതെ മിസ് ചെയുന്നു' എന്ന് ചാഹർ, 'എന്നാൽ നിന്നെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നില്ല' എന്ന് ധോണി; ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ലാതെ താരങ്ങൾ

അക്‌സർ നല്ല ദേഷ്യത്തിലായിരുന്നു, അവനോട് ഞാൻ ചെയ്തത് തെറ്റായി പോയി: സൂര്യകുമാർ യാദവ്

'ബംഗ്ലാദേശികൾ ഞങ്ങളുടെ സഹോദരങ്ങൾ' എന്ന് പറഞ്ഞ സൽമാനെ വിവാദപരമായ പുറത്താക്കി; സംഭവം ഇങ്ങനെ

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം