അന്ന് ബസ്സിന്റെ ഫൂട്ട്‌ബോര്‍ഡില്‍ നിന്നായിരുന്നു മോഹന്‍ലാലിന്റെയും സംഘത്തിന്റെയും യാത്ര, മകനെ ഈ അലവലാതി സംഘത്തിനൊപ്പം വിടില്ലെന്ന് അദ്ദേഹം പറയാറുണ്ട്: സംവിധായകന്‍ പറയുന്നു

മോഹന്‍ലാലിനെയും സുഹൃത്തുക്കളെയും കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ അനിയന്‍. മോഹന്‍ലാലിനെ ചെറുപ്പം മുതലേ അറിയാം എന്നാണ് സംവിധായകന്‍ പറയുന്നത്. താരം എംജി കോളേജില്‍ പഠിക്കുന്ന കാലത്ത് ലാലും സുഹൃത്തുക്കളും ബസിന്റെ ഫൂട്ട്ബോര്‍ഡില്‍ നിന്നാണ് കോളേജിലേക്ക് പോവാറുളളത്. സ്റ്റുഡന്‍സ് ഓണ്‍ലി ബസില്‍ സ്ഥിരം ഫുട്ബോര്‍ഡിലാണ് നില്‍ക്കുക. സീറ്റില്‍ ഇരിക്കില്ല.

ചില സമയത്ത് ഫൂട്ട്‌ബോര്‍ഡില്‍ നില്‍ക്കുന്നത് കണ്ടാല്‍ നാട്ടുകാര്‍ പുറകില്‍ അടിച്ച് അവരോട് ഉളളില്‍ കയറാന്‍ പറയും. അപ്പോ അകത്ത് കയറി കളയും. കാരണം ലാലും സുഹൃത്തുക്കളും അന്ന് ഭയങ്കര അട്ടഹാസവും ബഹളവുമൊക്കെ ആയിരുന്നു എന്നാണ് സംവിധായകന് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പ്രിയദര്‍ശന്‍ ഇവരുടെ കൂടെയല്ല പഠിച്ചത്. സുരേഷ് കുമാറും അന്ന് മോഹന്‍ലാലിന്റെ സുഹൃദ് വലയത്തിലുണ്ട്. സുരേഷിനെ അന്ന് ബോഡിഗാര്‍ഡ് ഒക്കെയാണ് കൊണ്ടുവരുന്നത്. കാരണം സുരേഷ് നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. സുരേഷിന്റെ അച്ഛന്‍ എംജി കോളേജിലെ പ്രൊഫസറും, പിന്നെ പ്രിന്‍സിപ്പലുമായി.

അന്ന് ഇതുപോലുളള അലവലാതികളുടെ കൂടെ മകനെ വിടില്ല എന്ന് അദ്ദേഹം പറയും. സുരേഷ് മോഹന്‍ലാലിന്റെ സംഘത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാനായി അദ്ദേഹം ഇടയ്ക്ക് പ്യൂണ്‍മാരെ വിട്ടിട്ടുണ്ട്. സാറിന് സുരേഷില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പുള്ളി സിനിമ മേഖലയിലാണ് എത്തിയത് എന്നും സംവിധായകന്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍