എന്റെ പേരില്‍ യൂട്യൂബ് ചാനലുമായി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്, എനിക്ക് അതിന്റെ ഒരു വിഹിതം കിട്ടിയാല്‍ മതിയായിരുന്നു: ദിലീപ്

യൂട്യൂബ് ചാനലിലൂടെ തന്നെ വിറ്റ് കാശാക്കി ജീവിക്കുന്ന ഒരുപാട് പേരുണ്ടെന്ന് നടന്‍ ദിലീപ്. അവതാരക ലക്ഷ്മി നക്ഷത്ര എത്തുന്ന ഒരു ടെലിവിഷന്‍ പരിപാടിയിലാണ് ദിലീപ് സംസാരിച്ചത്. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് ദിലീപിന്റെ മറുപടി. തന്നെ വിറ്റ് ജീവിക്കുന്ന ചാനലുകള്‍ കുറച്ച് കാശ് തന്നാല്‍ മതിയായിരുന്നു എന്നാണ് ദിലീപ് പറയുന്നത്.

”ഞാന്‍ സ്വന്തമായി ചാനല്‍ തുടങ്ങിയിട്ട് ഇല്ലെങ്കിലും എന്റെ പേരില്‍ യൂട്യൂബുമായി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഞാന്‍ കാരണം യൂട്യൂബ് ചാനലുകള്‍ തുടങ്ങിയ ഒരുപാട് ആളുകളുണ്ട്. ഞാനൊന്ന് വെറുതെ ഇരുന്നു കൊടുത്താല്‍ മതി. അതിലൂടെ അവരൊക്കെ ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്. ഞാന്‍ സ്വന്തമായി ചാനല്‍ തുടങ്ങിയില്ലെങ്കിലും ഇവരൊക്കെ എന്നെ കൊണ്ട് ഉണ്ടാക്കുന്നതിന്റെയൊക്കെ ഒരു വിഹിതം എനിക്ക് തന്നാല്‍ മതിയായിരുന്നു.”

”കേശു ഈ വീടിന്റെ നാഥന്‍ എന്ന് പറയുന്ന പോലെ ഞാനാണ് അവരുടെ ഐശ്വര്യം. അവരുടെയൊക്കെ അംബാസിഡര്‍ ആണ് ഞാന്‍” എന്നാണ് ദിലീപ് പറയുന്നത്. ഇതിന് മറുപടിയായി, അതിനര്‍ത്ഥം ദിലീപേട്ടന്‍ യൂട്യൂബ് ചാനല്‍ തുടങ്ങില്ല എന്നാണോ എന്ന ലക്ഷ്മിയുടെ ചോദ്യത്തിന് താന്‍ അങ്ങനെയല്ല പറഞ്ഞതൊന്നും യൂട്യൂബ് ചാനല്‍ തുടങ്ങുമോ ഇല്ലയോ എന്നൊന്നും പറയാന്‍ പറ്റില്ലെന്നും ദിലീപ് വ്യക്തമാക്കി.

ദിലീപ് പങ്കെടുത്ത പരിപാടിയുടെ പ്രമോയാണ് പുറത്തിറങ്ങിയത്. ദിലീപിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍, നവ്യ നായര്‍ അടക്കമുള്ള താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിന് ധ്യാനകേന്ദ്രം എന്ന് പേരിടുമെന്നാണ് ധ്യാന്‍ പറഞ്ഞത്. തന്റെ ചാനലിന് വെഞ്ഞാറമൂടുമായി ബന്ധമുള്ള പേരിടും എന്നായിരുന്നു സുരാജിന്റെ മറുപടി.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച