കുറേ കാലമായി താടിയും മുടിയും നീട്ടി വളര്‍ത്തുന്നുണ്ട്, ടൊവിനോ എന്നെ സഹായിച്ചു.. ഈ കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്: ദിലീപ്

‘രാമലീല’യ്ക്ക് ശേഷം അരുണ്‍ ഗോപി-ദിലീപ് കൂട്ടുകെട്ടില്‍ ‘ബാന്ദ്ര’ നവംബര്‍ 10ന് തിയേറ്ററുകളില്‍ എത്തുകയാണ്. രൂപത്തിലും ഭാവത്തിലും ഒരുപാട് വ്യത്യസ്തതയാണ് ചിത്രത്തിലെ അലക്‌സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രത്തിനായി ദിലീപ് വരുത്തിയിരിക്കുന്നത്.

ചിത്രത്തിനായുള്ള തന്റെ കഷ്ടപ്പാടുകളെ കുറിച്ചും അതില്‍ തന്നെ ടൊവിനോ തോമസ് സഹായിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. ”സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്? ബാന്ദ്രയ്ക്ക് വേണ്ടി കുറേ കാലമായി താടിയും മുടിയും നീട്ടി വളര്‍ത്തി. കഥാപാത്രത്തിന് വേണ്ടി ഫിറ്റായിരിക്കണം.”

”ഞാന്‍ ജിമ്മിലൊന്നും പോകാന്‍ താല്‍പര്യം ഇല്ലാത്ത ആളാണ്. ഈ സിനിമയ്ക്ക് വേണ്ടി അതൊക്കെ ചെയ്തു. അതിനായി ടൊവിനോ അദ്ദേഹത്തിന്റെ ഇന്‍സ്ട്രക്ടറെ പറഞ്ഞുവിട്ടു. പുളളി സിനിമ തീരുന്നത് വരെ തന്റെ കൂടെ ഉണ്ടായിരുന്നു. രാത്രിയാണ് ഷൂട്ട് തീരുന്നത് എങ്കില്‍ അത് കഴിഞ്ഞ് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യും.”

”ഡയറ്റ് ഫോളോ ചെയ്തു. ഇതൊരു വലിയ ജോലിയാണ്. ബാന്ദ്രയ്ക്ക് റിസ്‌ക് എടുത്തത് പ്രൊഡ്യൂസറായ വിനായക ഫിലിംസിന്റെ അജിത്ത് ആണ്. കാരണം ഇത്രയും വലിയ സിനിമയാണ്. ഈ ബജറ്റിലുളള ഒരു സിനിമയില്‍ താന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. എന്ത് ആവശ്യപ്പെട്ടിട്ടുണ്ടോ അതെല്ലാം കൊണ്ട് വന്ന് തന്നിട്ടുണ്ട്” എന്നാണ് ദിലീപ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, പുതിയ ഗെറ്റപ്പില്‍ ഗംഭീര ആക്ഷനുകളുമായാകും ദിലീപ് ബാന്ദ്രയില്‍ എത്തുക. ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ഗാനവുമെല്ലാം പ്രേക്ഷകരെ തിയേറ്ററിലേക്ക് അടുപ്പിക്കാനുള്ള വക നല്‍കിക്കൊണ്ടാണ്. ഉദയകൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ