ബിബിനെ കണ്ടപ്പോള്‍ 'ഈ വീല്‍ചെയറില്‍ ഇരിക്കുന്ന ഇവനാണോ നായകന്‍' എന്ന ഭാവമായിരുന്നു അവര്‍ക്ക്: ധര്‍മജന്‍ പറയുന്നു

‘തിരിമാലി’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ജനുവരി 27ന് ആണ് തിരിമാലി റിലീസ് ചെയ്തത്. ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമയുടെ കുറച്ച് ഭാഗം കേരളത്തിലും കുറച്ച് ഭാഗം നേപ്പാളിലുമാണ് ചിത്രീകരിച്ചത്. ചിത്രത്തെ കുറിച്ച് ധര്‍മജന്‍ കൗമുദിക്ക് നല്‍കിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. തങ്ങള്‍ നേപ്പാളില്‍ എത്തിയപ്പോള്‍ അവിടുത്തെ ആളുകള്‍ എന്തിനാണ് സന്ദര്‍ശനമെന്ന് തിരക്കി.

ഷൂട്ടിംഗ് ആണെന്ന് പറഞ്ഞു. ആരാ ഹീറോ എന്നാണ് പിന്നീട് ചോദിച്ചത്. കാലിന് ബുദ്ധമുട്ടുള്ളതിനാല്‍ ബിബിന്‍ വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്നു. അവര്‍ ചോദിച്ചപ്പോള്‍ താന്‍ ആണ് നായകനെന്ന് പറയാന്‍ ബിബിന് മടിയായി.

പിന്നെ ചുറ്റും നോക്കിയശേഷം താന്‍ ആണ് നായകനെന്ന് ബിബിന്‍ പറഞ്ഞു. അവര്‍ പിന്നെ അവനെ വിശ്വസിക്കാനാവാത്ത തരത്തിലാണ് നോക്കിയത്. ഈ വീല്‍ചെയറില്‍ ഇരിക്കുന്ന ഇവനാണോ നായകന്‍ എന്ന മുഖഭാവമായിരുന്നു.

അവന്‍ മാത്രമല്ല തങ്ങളും കേന്ദ്ര കഥാപാത്രങ്ങളാണ് എന്ന് പറഞ്ഞ് ബിബിന്‍ പരിചയപ്പെടുത്തിയപ്പോഴും അവര്‍ക്ക് തങ്ങളുടെ രൂപം കണ്ട് അത്ഭുതമായിരുന്നു. കാരണം അവരുടെ കണ്ണിലെ ഹീറോകള്‍ ഹിന്ദി സിനിമയിലെ താരങ്ങളാണ്.

അതുകൊണ്ടാണ് തങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാതെ പോയത് എന്നാണ് ധര്‍മ്മജന്‍ പറയുന്നത്. സിനിമ തിയേറ്ററിലെത്തി എന്നറിയുമ്പോള്‍ അന്ന് അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒന്നുമല്ലാതെ ആകുന്ന പോലെയാണ് തോന്നുന്നത് എന്നും താരം പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ