തിയേറ്ററിൽ പരാജയം; മോഹൻലാൽ ചിത്രം റീ റിലീസായി എത്തുന്നത് റീമാസ്റ്റേർഡ് എഡിറ്റഡ് വെർഷൻ

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.

ഇപ്പോഴിതാ രഘുനാഥ് പാലേരി തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ദേവദൂതൻ 4 k റീ റിലീസായി എത്തുമെന്ന് നേരത്തെ തന്നെ സിബി മലയിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അതിന്റെ അണിയറയിലെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സിബി മലയിൽ. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ ഇന്ന് ചിത്രത്തെ പറ്റി നിരവധി ചർച്ചകളും പ്രശംസകളും ഉയർന്നുവരുന്നുണ്ട്. 4k വെർഷൻ ഒർജിനൽ വേർഷനിൽ നിന്നും വ്യത്യസ്തമായി റീ എഡിറ്റഡ് ആയിട്ടാവും ഇറങ്ങുകയെന്നും സിബി മലയിൽ പറഞ്ഞിരുന്നു.

“ദേവദൂതൻ ബോക്‌സ് ഓഫീസിൽ വലിയ ദുരന്തമായി മാറി.
നിർമാതാവിനെയെല്ലാം അത് വല്ലാതെ ബാധിച്ചു. എനിക്ക് ഏറ്റവും വലിയ ഡിപ്രഷൻ ഉണ്ടാക്കിയ സമയമായിരുന്നു അത്. അതിപ്പോൾ ആളുകൾ കണ്ട് ആസ്വദിക്കുന്നത് കൊണ്ട് നമുക്ക് അന്നുണ്ടായ നഷ്‌ടങ്ങളൊന്നും ഇല്ലാതെ ആവുന്നില്ല.

ഒരുപക്ഷേ ഇപ്പോൾ അത് എൻജോയ് ചെയ്യുന്നത് അതിന് ശേഷമുണ്ടായ ആളുകളാണ്. 2000ത്തിലാണ് അത് ഇറങ്ങുന്നത്. ടീനേജ് കുട്ടികൾ, അല്ലെങ്കിൽ ഇപ്പോൾ കോളേജിലേക്ക് കടക്കുന്നവരാവും അത് കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്നത്. അത് നല്ല കാര്യമാണ് പക്ഷെ അതുകൊണ്ടൊന്നും അന്നുണ്ടായ നഷ്‌ടങ്ങൾക്ക് പരിഹാരമാവുന്നില്ല.

ഇപ്പോൾ അതിൻ്റെ ഒരു 4K വേർഷൻ ചെയ്യാനുള്ള ഒരു പ്ലാനുണ്ട്. അതിനുള്ള ശ്രമം നടത്തുന്നുണ്ട്. അതൊരു റീഎഡിറ്റഡ് വേർഷനായി ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. അതിന്റെയൊരു വർക്ക് നടക്കുന്നുണ്ട്. നിർമാതാവിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന മൂവ്മെന്റാണ്.

പക്ഷെ അത് ഒറിജിനൽ വേർഷൻ ആയിരിക്കില്ല. ഞാൻ അതിനകത്തൊരു എഡിറ്റിങ് വേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്. കാരണം നമുക്ക് അന്ന് ഇഷ്ട്‌ടപ്പെടാത്ത കുറെ ഭാഗങ്ങളുണ്ട് അതിനകത്ത്. അതെല്ലാം ഒഴിവാക്കി, കണ്ടന്റ് കുറച്ചുകൂടെ സ്ട്രോങ്ങ് ആക്കിയിട്ട് വേണം അത് ചെയ്യാൻ.” എന്നാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്. എന്തായാലും ചിത്രത്തിന്റെ റീ റിലീസിന് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

Latest Stories

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ