സമീപകാലത്ത് അഭിമുഖീകരിച്ചത് ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം, പുറത്തുകടന്നത് ചികിത്സയിലൂടെ; വെളിപ്പെടുത്തി അഭിരാമി

ജയറാമിനെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ കുടുംബ ചിത്രമാണ് ‘ഞങ്ങൾ സന്തുഷ്ടരാണ്’. ചിത്രത്തിലൂടെ നായികയായി മലയാളത്തിൽ  അരങ്ങേറ്റം കുറിച്ച താരമാണ് അഭിരാമി. പിന്നീട് സൌത്ത് ഇന്ത്യൻ സിനിമകളിലെ സ്ഥിര സാന്നിദ്ധ്യമായി അഭിരാമി മാറുകയുണ്ടായി.

മാനസികാരോഗ്യം എന്നത് നമ്മുടെ സമൂഹത്തിൽ ഇന്നുമൊരു വലിയ കടമ്പയായാണ് എല്ലാവരും കാണുന്നത്, പലപ്പോഴും  അതിന്  വേണ്ട രീതിയിൽ പ്രാധാന്യം കൊടുക്കുകയോ  പരിഗണിക്കുകയോ  ചെയ്യാറില്ല.  ഇപ്പോഴിതാ, തന്റെ മാനസികാരോഗ്യത്തെ സംബന്ധിച്ചും, താരം കടന്നു വന്ന വഴികളെകുറിച്ചും പങ്കുവെക്കുകയാണ് അഭിരാമി. ‘ആർ യു ഓക്കെ ബേബി’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടയിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിരാമി ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.  സമീപകാലത്ത് വളരെ ഇരുണ്ട ഒരു കാലഘട്ടത്തിലൂടെ താൻ കടന്നു പോയെന്നും മെഡിറ്റേഷനും ഹിപ്നോസിസുമാണ് അതെല്ലാം മറികടക്കാൻ തന്നെ സഹായിച്ചതെന്നും താരം പറഞ്ഞു.

“മെഡിറ്റേഷനും ഹിപ്നോസിസും എനിക്ക് ഏറെ സഹായകമായിരുന്നു. ഈയടുത്ത കാലത്ത് ദീർഘനാളത്തേക്ക് എനിക്ക് മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. അന്ന് മനോരോഗ വിദഗ്ദനെയും തെറാപ്പിസ്റ്റിനെയും കാണാറുണ്ടായിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അമ്മ ഒരു ഹിപ്നോതെറാപ്പിസ്റ്റാണ്. അവർ എനിക്കൊരു സെഷൻ തന്നു. കൂടാതെ കൌൺസിലിങ്ങും അന്ന് എടുത്തിരുന്നു. ഞാൻ ഒരു സൈക്കോളജി വിദ്യാർത്ഥിയാണ്. അത്കൊണ്ട് തന്നെ എനിക്ക് ഇതിനെ പറ്റി ധാരണയുണ്ടായിരുന്നു. എന്നാലും മറ്റെല്ലാവരെയും പോലെ തന്നെയാണ് അത്തരമൊരു പ്രതിസന്ധി ഘട്ടത്തെ ഞാനും തരണം ചെയ്തത്. അച്ഛനും അമ്മയും പങ്കാളിയും കൂട്ടുക്കാരും നല്ല പിന്തുണയാണ് എനിക്ക് നൽകിയത് ” അഭിരാമി പറഞ്ഞു.

പിന്നീട് ഹിപ്നോ തെറാപ്പി പഠിച്ച് അതിൽ സെർട്ടിഫിക്കറ്റ് നേടുകയും  മറ്റുള്ളവർക്ക് ഉപയോഗപ്രദമായ രീതിയിൽ അത് ഉപയോഗിക്കുന്നുണ്ടെന്നും അഭിരാമി പറഞ്ഞു. വിഷാദം എന്നത് ഒരു വലിയ വാക്കാണെന്നും അതിനെ വെറുതെ പറഞ്ഞു പോകരുതെന്നും, ചികിത്സ വേണമെന്ന് തോന്നിയാൽ നല്ലൊരു ഡോക്ടറെ കണ്ട് മരുന്ന് കഴിച്ച് അതിൽ നിന്നും പുറത്ത് കടക്കണമെന്നും താരം കൂട്ടിച്ചേർത്തു.

അഭിരാമിയെയും സമുദ്രകനിയെയും പ്രധാന കഥാപാത്രങ്ങളാക്കി  ലക്ഷ്മി രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആർ യു ഓക്കെ ബേബി’ എന്ന ചിത്രമാണ് അഭിരാമിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഈ മാസം 22 നാണ് ചിത്രത്തിന്റെ റിലീസ് .

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ