'ദീപികയുടെ കുഞ്ഞ് ആ രണ്ട് ദിവസം ചിത്രീകരിച്ച രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്': നാഗ് അശ്വിൻ

സെപ്റ്റംബറിൽ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ് ദീപിക പദുകോണും രൺവീർ സിംഗും. 2898 എഡി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപാണ് ഇരുവരും ഇക്കാര്യം പുറത്തറിയിച്ചത്. ഡിസ്റ്റോപ്പിയൻ ഇതിഹാസത്തിൽ ഭാവിയിലെ ഒരു മിശിഹാ കഥാപാത്രത്തിൻ്റെ അമ്മയായ സുമതിയെ ദീപിക അവതരിപ്പിച്ചിരുന്നു.

ഗർഭിണിയായിരിക്കെ രണ്ട് ദിവസത്തെ പിക്ക്-അപ്പുകളാണ് ദീപിക യഥാർത്ഥത്തിൽ ചിത്രീകരിച്ചതെന്ന് ചിത്രത്തിൻ്റെ സംവിധായകൻ നാഗ് അശ്വിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രീകരണത്തിൻ്റെ അവസാന നാളുകളിൽ ദീപിക ഗർഭിണിയായിരുന്നുവെന്ന് നാഗ് അശ്വിൻ അഭിമുഖത്തിൽ പറഞ്ഞു. ‘ഷൂട്ട് ചെയ്ത രണ്ട് ദിവസങ്ങളിൽ അവളുടെ യഥാർത്ഥ കുഞ്ഞ് അഭിനയിച്ചിരുന്നു’ എന്ന് ചിരിച്ചുകൊണ്ട് നാഗ് അശ്വിൻ കൂട്ടിച്ചേർത്തു.

രൺവീറിൻ്റെ സെറ്റിലേക്കുള്ള സന്ദർശനത്തെ കുറിച്ചും നടൻ ശാശ്വത ചാറ്റർജി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ദീപിക എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കും. ഞാൻ അവളെ മുടിയിൽ പിടിച്ച് വലിക്കുന്ന ഒരു സീൻ സിനിമയിലുണ്ട്. ഷൂട്ടിംഗിൻ്റെ അവസാന ഭാഗമായിരുന്നു അത്. ദീപിക ഗർഭിണിയായിരുന്നതിനാൽ മുംബൈയിൽ വെച്ചായിരുന്നു അത് ചിത്രീകരിച്ചത്.

ഓറഞ്ച് നിറത്തിലുള്ള ടി ഷർട്ടും പാന്റും ഷൂസും ധരിച്ച് രൺവീർ സെറ്റിൽ വന്നു. ഒരു പോസിറ്റീവ് എനർജി തന്നെ ആയിരുന്നു അത്. രൺവീറിന് ഒരിടത്ത് നിൽക്കാൻ കഴിയില്ല. ശാരീരിക വെല്ലുവിളിയുള്ള ആ രംഗം ചിത്രീകരിക്കുമ്പോൾ ‘വിഷമിക്കേണ്ട, കൂടുതൽ ശാരീരിക വെല്ലുവിളിയുള്ള രംഗങ്ങൾക്ക് ഒരു ബോഡി ഡബിൾ ഉണ്ടെന്ന് ഞാൻ രൺവീറിനോട് പറഞ്ഞു. അദ്ദേഹം വളരെ മര്യാദയും വിനയവും ഉള്ളവനായിരുന്നു. അവൻ പുഞ്ചിരിച്ചുകൊണ്ട് എനിക്കറിയാം എന്ന് പറഞ്ഞു.

വരാനിരിക്കുന്ന സിങ്കം എഗെയ്‌നിലും  ഗർഭിണിയായിരിക്കെ ദീപിക അഭിനയിച്ചിട്ടുണ്ട്. എന്നാൽ രൺവീർ ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായതിനാൽ സെറ്റിൽ സ്ഥിര സാന്നിധ്യമായിരുന്നു. ചിത്രം നവംബറിൽ റിലീസ് ചെയ്യും.

അതേസമയം സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ച് മുന്നേറുകയാണ് ‘കല്‍ക്കി 2898 എഡി’. നാഗ് അശ്വിന്റെ സംവിധാനത്തില്‍ ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. തിയറ്ററുകളിലെ ആദ്യവാരം ബ്ലോക്ക്ബസ്റ്റർ ചെയ്തതിന് ശേഷം കൽക്കി ബോക്‌സ് ഓഫീസിൽ 700 കോടി രൂപ പിന്നിട്ടു എന്നാണ് റിപോർട്ടുകൾ.

പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ദിഷ പഠാനി, ശോഭന തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം, കാമിയോ റോളില്‍ വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, എസ്.എസ് രാജമൗലി, രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയ താരങ്ങളും പ്രമുഖ സംവിധായകരും സിനിമയിലുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ