നമ്മള്‍ ആണെങ്കില്‍ നശിപ്പിച്ച് താഴെയിട്ടു കളയും, കൊറിയക്കാര്‍ അങ്ങനെ ചെയ്യില്ല..: റോഷന്‍ ആന്‍ഡ്രൂസ്

സിനിമയെ വിമര്‍ശിച്ച് കൊല്ലരുതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സിനിമകള്‍ വിമര്‍ശിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ് താന്‍ ചോദിക്കേണ്ടത്. തിയേറ്ററില്‍ സിനിമ എത്തിയാല്‍ റിവ്യു പറഞ്ഞ് അതിനെ കീറിമുറിക്കുകയാണ്. ആദ്യത്തെ മൂന്ന് ദിവസമെങ്കിലും അത് ചെയ്യാതിരുന്നു കൂടെ എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്.

കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കാറില്ല. മറിച്ച് അവര്‍ സിനിമയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ നശിപ്പിച്ച് താഴെയിട്ടു കളയും. വിമര്‍ശിക്കുന്ന നിങ്ങള്‍ക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ് മറ്റൊരു ചോദ്യം. ‘ഞാനൊരു കഥ എഴുതിയിട്ടുണ്ടോ, തിരക്കഥ എഴുതിയിട്ടുണ്ടോട എന്ന് വിമര്‍ശിക്കുന്നവര്‍ ചിന്തിക്കണം.

മുമ്പ് സിനിമ തീരുമ്പോഴായിരുന്നു മൈക്കുമായി കയറി വരുന്നത്. ഇപ്പോള്‍ ആദ്യ പകുതി തീരുമ്പോള്‍ മൈക്കുമായി കയറി വരികയാണ്. ആ സിനിമയെ അപ്പോള്‍ തന്നെ കീറിമുറിക്കുകയാണ്. സിനിമ കാണാന്‍ പോകുന്നതിന് മുമ്പ് യുട്യൂബില്‍ റിവ്യൂ നോക്കിയിട്ടാണ് ഇപ്പോള്‍ ആളുകള്‍ പോകുന്നത്.

ആദ്യത്തെ മൂന്ന് ദിവസമെങ്കിലും തിയേറ്ററുകളില്‍ നിന്ന് നിങ്ങള്‍ക്ക് അകന്ന് നിന്നുകൂടേ? ജനം പടം കാണട്ടെ. മുടക്കുമുതല്‍ തിരിച്ചുകിട്ടട്ടെ. ഒരു പുസ്തകം വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അത് കത്തിച്ചു കളയാറുണ്ടോ? എന്നു പറഞ്ഞതുപോലെ സിനിമയെ വിമര്‍ശിച്ചോളൂ. കൊല്ലരുത് എന്നാണ് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നത്.

അതേസമയം, ‘സാറ്റര്‍ഡേ നൈറ്റ്’ ആണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. നവംബര്‍ നാലിന് റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിവിന്‍ പോളി, സിജു വിത്സന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ അയ്യപ്പന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ