'എന്നെ ആളുകള്‍ ജൂണിയര്‍ ഇന്നസെന്റ് എന്ന് വിളിക്കുന്നുവെങ്കില്‍ അത് എന്റെ പരാജയം'- ഇന്നസെന്റുമായുള്ള താരതമ്യത്തെക്കുറിച്ച് അജു വര്‍ഗീസ്

സിനിമാ പ്രേമികള്‍ തന്നെ ജൂണിയര്‍ ഇന്നസെന്റ് എന്ന് വിളിക്കുന്നുണ്ടെങ്കില്‍ അത് തന്റെ പരാജയമാണെന്ന് നടന്‍ അജു വര്‍ഗീസ്. തന്റെ കരിയറിന്റെ തുടക്കത്തില്‍ ഇന്നസെന്റിന്റെ അഭിനയത്തിന്റെ ഇന്‍ഫ്‌ളുവന്‍സ് തനിക്കുണ്ടായിരുന്നു. പക്ഷെ, ഒരിക്കല്‍ പോലും അദ്ദേഹത്തെ കോപ്പി പേസ്റ്റ് ചെയ്യാന്‍ താന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ആളുകള്‍ക്ക് തോന്നിയാല്‍ അത് അഭിനേതാവ് എന്ന നിലയിലുള്ള തന്റെ പരാജയമാണെന്നും അജു വര്‍ഗീസ് പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം ലവ് ആക്ഷന്‍ ഡ്രാമയിലായിരിക്കും 2018ല്‍ തന്റെ പൂര്‍ണമായ ശ്രദ്ധയെന്നും ധ്യാന്‍ സംവിധായകനായി അരങ്ങേറുന്നതിനൊപ്പം താന്‍ നിര്‍മ്മാതാവായി അരങ്ങേറ്റം നടത്തുന്ന ചിത്രമാണതെന്നും അജു പറഞ്ഞു.

ഗൂഢാലോചനയുടെ പരാജയം ഭയപ്പെടുത്തുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അത്തരം ഭയമില്ലായെന്നുള്ള പ്രതികരണമാണ് അജു നടത്തിയത്. ലവ് ആക്ഷന്‍ ഡ്രാമയുടെ തിരക്കഥ ശക്തമാണ് എന്ന് തോന്നിയതിനാലാണല്ലോ നയന്‍താരയും നിവിന്‍പോളിയും ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറായതെന്നും അജു വര്‍ഗീസ് ചോദിച്ചു.

തോമസ് കെ. സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത ഗൂഢാലോചനയുടെ തിരക്കഥ തയാറാക്കിയത് ധ്യാന്‍ ശ്രീനിവാസനായിരുന്നു.

ഈ വര്‍ഷം 19 സിനിമകളിലാണ് അജു വര്‍ഗീസ് അഭിനയിച്ചത്. “ഒരു വര്‍ഷം ഇത്രയധികം സിനിമ ചെയ്യാന്‍ സാധിച്ചു എന്നതില്‍ മഹത്തരമായി ഒന്നുമില്ല. സിനിമകള്‍ ചെയ്തതില്‍ സന്തോഷം. ഒരുപാട് ആളുകളെ പരിചയപ്പെടാനും പുതിയ അനുഭവങ്ങള്‍ നേടാനും സാധിച്ചു” – അജു പറഞ്ഞു.

കൊച്ചി ടൈംസ്

Latest Stories

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്