വിനോദയാത്രകള്‍ ഇനി കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ആക്കണം, സര്‍ക്കാരിനോടുള്ള അഭ്യര്‍ത്ഥനയാണ്..: രഞ്ജിനി

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ആക്കണമെന്ന് നടി രഞ്ജിനി. ഇത് കൂടുതല്‍ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും എന്നാണ് രഞ്ജിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

രഞ്ജിനിയുടെ കുറിപ്പ്:

5 വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത റോഡപകടത്തില്‍ കേരളം അതീവ ദുഖത്തിലാണ്. കര്‍ശനമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ ഉള്ളപ്പോള്‍ സ്വകാര്യ ബസുകള്‍ ഫ്‌ളാഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിച്ച് ഓടിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല.

സ്‌കൂള്‍, കോളജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം എന്നാണ് സര്‍ക്കാരിനോടുള്ള എന്റെ ഒരേയൊരു അഭ്യര്‍ത്ഥന. ഇത് കൂടുതല്‍ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും.

2018 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കെടിഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു? കേരള ടൂറിസത്തിന്റെ ഭാഗമായി 2018ല്‍ കെടിഡിസി ടൂര്‍ പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി മൂന്ന് ആഡംബര വോള്‍വോ ബസുകളാണ് നിരത്തിലിറക്കിയിരുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേയ്ക്ക് ആദ്യ ഘട്ട പദ്ധതി ആരംഭിച്ചെങ്കിലും പിന്നീട് തുടര്‍ന്നില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ