പുരുഷന്മാര്‍ നഗ്നചിത്രങ്ങള്‍ അയയ്ക്കുന്നതിന് പരാതിപ്പെട്ടു, എന്റെ അക്കൗണ്ട് നീക്കം ചെയ്തു: ഇന്‍സ്റ്റാഗ്രാമിനെതിരെ ചിന്മയി

ഗായിക ചിന്മയി ശ്രീപദയുടെ അക്കൗണ്ട് പൂട്ടി ഇന്‍സ്റ്റഗ്രാം. തന്റെ ‘ബാക്ക്അപ്പ്’ അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ആരാധകര്‍ക്കായി വിവരം പങ്കുവച്ചത്. ‘അവസാനം ഇന്‍സ്റ്റഗ്രാം എന്റെ യതാര്‍ത്ഥ അക്കൗണ്ട് നീക്കം ചെയ്തു തന്നെ നിരന്തരം . അധിക്ഷേപിക്കുന്നവരെ നിലനിര്‍ത്തിക്കൊണ്ട് ശബ്ദമുയര്‍ത്തുന്നവരെ ഒഴിവാക്കി.’ ചിന്മയി എഴുതി.

പുരുഷന്മാര്‍ തങ്ങളുടെ ലിംഗത്തിന്റെ ചിത്രങ്ങള്‍ ഡിഎമ്മുകളില്‍ അയക്കുന്നത് പരാതിപ്പെട്ട തന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തുവെന്ന് അവര്‍ വെളിപ്പെടുത്തി. തനിക്ക് വരുന്ന ഡിഎമ്മുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ട ചിന്മയി ഒരു ബാക്ക്അപ്പ് അക്കൗണ്ട് സൃഷ്ടിച്ച് അതില്‍ പോസ്റ്റുകള്‍ ചെയ്ത് തുടങ്ങിയിരുന്നു.

ഡിഎമ്മുകളില്‍ എനിക്ക് ചില പുരുഷന്മാര്‍ അവരുടെ ലിംഗത്തിന്റെ ചിത്രങ്ങള്‍ അയക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത എന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു. കുറച്ച് കാലമായി റിപ്പോര്‍ട്ടിങ് നടക്കുന്നുണ്ട്. ഇപ്പോള്‍ എന്നെ അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ നിന്ന് തടഞ്ഞിരിക്കുന്നു. എന്തായാലും, ഇതാണ് എന്റെ ബാക്ക്അപ്പ് അക്കൗണ്ട്,’ ചിന്മയി എഴുതി.

#മീടൂ പ്രസ്ഥാനത്തിനായി സംസാരിക്കുകയും, തമിഴ് സിനിമയിലെ ചില പ്രമുഖരുടെ പേരുകള്‍ തുറന്ന് പറയുകയും ചെയ്ത് ചിന്മയി വാര്‍ത്തകളിലിടം നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ