'പെട്ടെന്നാണ് വയ്യാതെയായത്, വേദന സഹിക്കാൻ പറ്റാതെ വന്നതോടെ കൂടിയ പെയിൻ കില്ലറുകളാണ് രശ്മി കഴിച്ചിരുന്നത്'; ചന്ദ്ര ലക്ഷ്മൺ

മിനി സ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയായിരുന്നു രശ്മി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് രശ്മി അന്തരിച്ചത്. ഇപ്പോഴിതാ  രശ്മിയെ അസുഖത്തെ കുറിച്ച് സഹപ്രവർത്തകയും സുഹൃത്തുമായ ചന്ദ്ര ലക്ഷ്മൺ പറഞ്ഞ വാക്കുകളാണ്  ശ്രദ്ധ നേടുന്നത്. അടുത്തിടെയാണ് കടുത്ത ശാരീരിക പ്രശ്നങ്ങൾ രശ്മിയെ പിടികൂടിയത്.

കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോഴും ശരീരത്തിന് നല്ല ക്ഷീണമുണ്ടെന്ന് ചേച്ചി പറഞ്ഞിരുന്നു. എന്താണെന്ന് ഒന്നും അറിയില്ലെന്ന് പറഞ്ഞ ചേച്ചി താൻ പറഞ്ഞതനുസരിച്ചാണ് ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തത്. ഓണത്തിന് തറവാട്ടിൽ പോയപ്പോഴും വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു ബന്ധുവിനെ കാണാനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പെട്ടെന്ന് വയ്യാതായത്.

വയറ് ബ്ലോക്കായി, ഫ്ലൂയിഡ് റിട്ടൻഷനായി. ഡോക്ടർ ആർസിസിയിലേയ്ക്ക് റഫർ ചെയ്തു. കടുത്ത വേദനയായതിനാൽ കൂടിയ പെയിൻ കില്ലറുകളാണ് ചേച്ചി കഴിച്ചിരുന്നത്. ബയോപ്സിക്ക് കൊടുക്കുന്ന ദിവസം ഞങ്ങൾ സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചു. ഇന്നലെയായപ്പോൾ ഒന്നും ചെയ്യാനില്ലെന്ന ഘട്ടമായെന്നും ചന്ദ്ര ലക്ഷ്മൺ പറഞ്ഞു.

സ്വന്തം സുജാത എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് രശ്മി അന്തരിച്ചത്. ബംഗളൂരുവിൽ ജനിച്ചുവളർന്ന രശ്‌മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. സീരിയലിന് പുറമേ തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജയഗോപാലാണ് ഭർത്താവ്. മകൻ- പ്രശാന്ത് കേശവ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി