മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം ദൈവമാണ്, ജാതി വ്യവസ്ഥയാണ് എന്റെ ശത്രു: കമല്‍ഹാസന്‍

ജാതിവ്യവസ്ഥയാണ് രാഷ്ട്രീയത്തില്‍ തന്റെ ഏറ്റവും വലിയ ശത്രുവെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം ബുക്സ് ഉദ്ഘാടനം ചെയ്ത് എഗ്മോറില്‍ സംസാരിക്കുകയായിരുന്നു താരം.

”21-ാം വയസ് മുതല്‍ ഞാന്‍ പറയുന്ന കാര്യമാണ്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ജാതിവ്യവസ്ഥയോടുള്ള എന്റെ നിലപാടില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പ്രകടിപ്പിക്കുന്ന രീതിയില്‍ പക്വത പ്രാപിച്ചു. ചക്രം കണ്ടുപിടിച്ചതിന് ശേഷം മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം ദൈവമാണ്.”

”ഡോ.ബി.ആര്‍ അംബേദ്കറിനെ പോലുള്ള നേതാക്കള്‍ രാഷ്ട്രീയത്തില്‍ നിന്ന് ജാതിയെ ഇല്ലാതാക്കാന്‍ പോരാടി. അത് ഇനിയും തുടരേണ്ടതുണ്ട്. ആ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് നീലം സാംസ്‌കാരിക കേന്ദ്രം” എന്നാണ് കമല്‍ഹാസന്‍ പറയുന്നത്.

ആര്‍ട്ട് സിനിമകളെ മുഖ്യധാരാ സിനിമകളെ പോലെ തന്നെ ജനകീയമാക്കാനുള്ള ഫോര്‍മുല അവതരിപ്പിച്ച സംവിധായകനാണ് പാ രഞ്ജിത്തെന്നും കമല്‍ഹാസന്‍ പറഞ്ഞു. നീലം ബുക്‌സിന്റെ പുസ്തകങ്ങള്‍ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുമെന്ന് പാ രഞ്ജിത്തും വ്യക്തമാക്കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം