ഇത് ബിസിനസിന് വേണ്ടി അയച്ച വീഡിയോ, ഇത്തരമൊരു പ്രതിസന്ധിയിലേക്ക് പോയത് മാനസികമായി വിഷമിപ്പിച്ചു: ബ്ലെസി

‘ആടുജീവിതം’ സിനിമയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ ബ്ലെസി. ഓണ്‍ലൈനില്‍ ചോര്‍ന്നത് ട്രെയ്‌ലര്‍ അല്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ വേള്‍ഡ് റിലീസിന് മുന്നോടിയായി വിദേശ ഏജന്‍സികള്‍ക്ക് അയച്ചു നല്‍കിയിരുന്നു. അതില്‍ നിന്നുമാണ് വിഡിയോ ചോര്‍ന്നത്, അതില്‍ അതിയായ വിഷമമുണ്ടെന്നും ബ്ലെസ്സി പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

ബ്ലെസിയുടെ വാക്കുകള്‍:

ആടുജീവിതത്തിന്റെ ഔദ്യോഗികമല്ലാത്ത ട്രെയിലര്‍ ഇന്നലെ വൈകിട്ട് മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമേരിക്കയിലുള്ള ഡെഡ്ലൈന്‍ എന്ന വെബ്‌സൈറ്റിലാണ് ദൃശ്യങ്ങള്‍ ആദ്യം വന്നത്. ഇത് മൂന്ന് മിനിറ്റുള്ള കണ്ടന്റ് മാത്രമാണ്. ട്രെയിലര്‍ എന്ന തരത്തില്‍ അതിനെ വിവരിക്കാന്‍ കഴിയില്ല. കാരണം അതില്‍ ഉപയോഗിച്ചിരുന്ന മ്യൂസിക് കീ ബോര്‍ഡില്‍ ചെയ്തിട്ടുള്ളതാണ്.

കൃത്യമായ കളര്‍ ഗ്രേഡിങ് നടത്തിയിട്ടില്ല. ചില മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വേള്‍ഡ് റിലീസിനുമൊക്കെയായി ബിസിനസ്സ് ലക്ഷ്യങ്ങള്‍ക്കുമായി ഏജന്റ്‌സിനയച്ച വീഡിയോ ക്ലിപ്പ് ആണിത്. ട്രെയിലര്‍ എന്നാല്‍ ഒന്നര മിനിറ്റിലോ രണ്ട് മിനിറ്റിലോ ഒതുങ്ങുന്നതാണ്. ഈ വിഡിയോ മൂന്ന് മിനിറ്റോളം ഉണ്ട്. ഇതിങ്ങനെ പ്രചരിക്കുന്നതില്‍ അതിയായ വിഷമമുണ്ട്.

ഇത് ഔദ്യോഗിക ട്രെയിലര്‍ അല്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ആ ഘട്ടത്തില്‍ ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് പോയതില്‍ മാനസികമായ വിഷമമുണ്ട്. അത് പ്രേക്ഷകരുടെ കൂടി അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു വിഡിയോയുമായി നിങ്ങള്‍ക്കു മുന്നിലെത്തിയത്.

View this post on Instagram

A post shared by Blessy (@blessyofficial)

Latest Stories

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്