ആ സിനിമക്കായി അച്ഛനെ ചെരുപ്പ് തുന്നുന്നത് പഠിപ്പിക്കാന്‍ ദിവസവും ഒരാള്‍ വരുമായിരുന്നു. ആ സാധനങ്ങളെല്ലാം വീട്ടിലിപ്പോഴും കിടപ്പുണ്ട്: ബിനു പപ്പു

മരിക്കുന്നതുവരെ അഭിനയിക്കണം എന്നാഗ്രഹമുള്ള ഒരു നടനായിരുന്നു പപ്പു എന്ന് മകന്‍ ബിനു പപ്പു. അത്രയും ആഗ്രഹത്തോടെ അച്ഛന്‍ ചെയ്യാനിരുന്ന ഒരു വേഷം ഇറങ്ങാതെ പോയതില്‍ അദ്ദേഹം വിഷമിച്ചിട്ടുണ്ട് എന്നും ബിനു പപ്പു പറഞ്ഞു.

‘രാവണപ്രഭു’വിന് മുമ്പേ രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു അത് എന്നും ആ സിനിമയക്ക് വേണ്ടി പപ്പു ഒരുപാട് തായാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും ബിനു പപ്പു ഓര്‍ത്തെടുത്തു. ‘ആ സിനിമക്കായി അച്ഛനെ ചെരുപ്പ് തുന്നുന്നത് പഠിപ്പിക്കാന്‍ ദിവസവും ഒരാള്‍ വരുമായിരുന്നു. ആ സാധനങ്ങളെല്ലാം വീട്ടിലിപ്പോഴും കിടപ്പുണ്ട്,’ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘സമ്മര്‍ ഇന്‍ ബത്ലഹേമി’ന്റെ സമയത്താണ് അച്ഛന് സുഖമില്ലാതെയാകുന്നത്. ‘സുന്ദര കില്ലാടി’ സിനിമയുടെ സെറ്റില്‍ നിന്നും അച്ഛന്‍ നേരെ പോയത് സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ സെറ്റിലേക്കാണ്. ആദ്യ ദിവസം അഭിനയിച്ച് തീരെ വയ്യാതെയാണ് അച്ഛന്‍ വീട്ടില്‍ വന്നതാണ്. ന്യൂമോണിയയായിരുന്നു അച്ഛന്.

‘ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ ആദ്യം ഡോക്ടര്‍ പറഞ്ഞത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ഉറപ്പില്ല എന്നാണ്. പക്ഷേ ഭാഗ്യം കൊണ്ട് അച്ഛന്‍ വീണ്ടും തിരിച്ചു പഴയത് പോലെ വന്നു. ബിനു കൂട്ടിച്ചേര്‍ത്തു.

Latest Stories

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

അയാൾ വരുന്നു പുതിയ ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും, ഇന്ത്യൻ പരിശീലകനാകാൻ ഇതിഹാസത്തെ സമീപിച്ച് ബിസിസിഐ; ഒരൊറ്റ എസ് നാളെ ചരിത്രമാകും

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്