കള്ളു കുടിച്ച് മൂന്നാംനാള്‍ എണീക്കുന്നവനെയും വിളിക്കുന്നത് ഈശോ, മതത്തിന്റെ ആളാക്കുന്നത് ചില അച്ചന്‍മാരും ക്രൈസ്തവരും: ബിനീഷ് ബാസ്റ്റിന്‍

‘ഈശോ’ എന്ന പേരിന് നേരെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് നാദിര്‍ഷ. ക്രിസ്ത്യന്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന എന്ന വിമര്‍ശനമാണ് പേരിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. ഈശോയെ ഒരു മതത്തിന്റെ ആളാക്കി കാണിക്കാനാണ് ചില അച്ചന്മാരും, ക്രൈസ്തവ സ്‌നേഹികള്‍ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത് എന്ന് നടന്‍ പറയുന്നത്.

ഈശോ ഒരു മതത്തിന്റെയും ആളല്ല എന്ന സത്യം മനസിലാക്കണം എന്ന് നടന്‍ പറയുന്നു. ഈ നാട്ടില്‍ ഈശോ ജോര്‍ജേട്ടനുണ്ട്, ഈശോ ഗണേഷുണ്ട്, ഈശോ റംസാനുണ്ട്. ഇവരൊക്കെ കള്ളു കുടിച്ചാല്‍ യേശു ക്രിസ്തു ക്രൂശില്‍ കിടന്ന പോലെ മൂന്നാം നാളെ എഴുന്നേല്‍ക്കൂ എന്നാണ് ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ബിനീഷ് ബാസ്റ്റിന്റെ കുറിപ്പ്:

ടീമേ… നാദിര്‍ഷയ്‌ക്കൊപ്പം… കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈശോ എന്ന പേരില്‍ വലിയ വിവാദം നടന്നു കൊണ്ടിരിക്കുകയാണ് നാദിര്‍ഷയുടെ ജയസൂര്യ നായകനായ ചിത്രം ആണ് ഇതിന് അടിസ്ഥാനവും ആധാരവും.. ഈശോയെ ഒരു മതത്തിന്റെ ആളാക്കി കാണിക്കാന്‍ ആണ് ചില അച്ഛന്മാരും, ക്രൈസ്തവ സ്‌നേഹികള്‍ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത്.

എന്നാല്‍ ഈ മഹാന്മാര്‍ ഒരു സത്യം മനസ്സിലാക്കണം ഈശോ ഒരു മതത്തെയും ആളല്ല…. കാരണം.. ഞങ്ങളുടെ നാട് തന്നെയാണ് അതിന് ഉദാഹരണം. സാധാരണ ഞങ്ങളുടെ നാട്ടില്‍ ഈശോ ജോര്‍ജേട്ടന്‍ ഉണ്ട് ഈശോ ഗണേഷ് ഉണ്ട്. ഈശോ റംസാന്‍ ഉണ്ട്. ഈശോ എന്നുള്ള പേര് ഇവരുടെ മുന്നില്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.. ഇവരൊക്കെ കള്ള് കുടിച്ചാല്‍ യേശു ക്രിസ്തു ക്രൂശില്‍ ഏറുന്നത് പോലെയാണ്…

മനസിലായില്ല അല്ലേ.. എന്നാല്‍ മനസിലാകുന്ന രീതിയില്‍ പറയാം മൂന്നാം നാളെ എഴുന്നേല്‍ക്കൂ… അതുകൊണ്ടാണ് ഇവര്‍ക്ക് ഈശോ എന്നുള്ള പേര് വന്നത്. എന്തായാലും എന്റെ കുറിപ്പ് വിവാദമാക്കാന്‍ ഒന്നും ആരും ഇങ്ങോട്ട് വരണ്ട.. കാരണം ഇതും പൊക്കിപ്പിടിച്ച് ഇങ്ങോട്ടേക്ക് വന്നു കഴിഞ്ഞാല്‍ ഈശോ റംസാനും ഈശോ ഗണേശും ഈശോ ജോര്‍ജേട്ടന്‍ എല്ലാം വിശദീകണവുമായി വരും. കാരണം ഈ ഈശോമാര് മൂന്നുപേരും കള്ളുഷാപ്പില്‍ ഇരുന്ന് ഒരുമിച്ച് കള്ളു കുടിക്കുന്ന ആളുകളാണ്.

അപ്പോള്‍ ഈശോ എന്നുള്ള പദത്തിന് വലിയ മതേതരത്വവും, ജനാധിപത്യവും കള്ള് ഷാപ്പിലൂടെയാണ് നടപ്പിലാകുന്നത് അല്ലെങ്കില്‍ ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ മമ്മൂക്ക പറയുന്നതുപോലെ അധികം മോഡിഫിക്കേഷനും ഡെക്കറേഷനും ഒന്നും വേണ്ട ഈശോ എല്ലാവരുടെയും ആളാണ്.. കാരണം.. കള്ളുകുടിച്ച് മൂന്നാംനാള്‍ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക