ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു.. ഒപ്പം മലയാളി ജൂറി അംഗവും ഉണ്ടായിരുന്നത് ഞെട്ടിച്ചു; വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍

‘സമാന്തരങ്ങള്‍’ എന്ന സിനിമയ്ക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ പുരസ്‌കാരങ്ങള്‍ ജൂറിയിലെ മലയാളി അംഗം അടക്കമുള്ളവര്‍ ചേര്‍ന്ന് അവസാന നിമിഷം അട്ടിമറിച്ചെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് സമാന്തരങ്ങള്‍. എന്നാല്‍ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ കൂടി ചിത്രത്തിന് ലഭിക്കേണ്ടതായിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമാജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള മാധ്യമസംവാദത്തിലായിരുന്നു ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തല്‍. ”പുരസ്‌കാരം സ്വീകരിക്കാന്‍ ഡല്‍ഹിയില്‍ എത്തിയ എന്നെ വന്ന് പരിചയപ്പെട്ട ഖണ്ഡേല്‍വാള്‍ കുറ്റബോധത്തോടെ ഒരു ഭാരം ഇറക്കിവയ്ക്കാനുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ബി.സരോജ ദേവി അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.”

”ഭാര്യ നിര്‍മ്മിച്ച ‘സമാന്തരങ്ങള്‍’ക്ക് മികച്ച സിനിമയ്ക്കും എനിക്ക് മികച്ച സംവിധായകനും നടനുമുള്ള അവാര്‍ഡുകള്‍ നല്‍കാനായിരുന്നു ജൂറി തീരുമാനം. നടനുള്ള പുരസ്‌കാരം എനിക്ക് മാത്രമായിരുന്നു. എന്നാല്‍, തീരുമാനം ഉറപ്പിക്കുന്ന ഘട്ടം എത്തിയപ്പോള്‍ 3 പ്രധാന അവാര്‍ഡുകളും ഒരു സിനിമയ്ക്ക് നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് ഏതാനും പേര്‍ അട്ടിമറിച്ചെന്ന് ഖണ്ഡേല്‍വാള്‍ പറഞ്ഞു.”

”ആ അട്ടിമറിയില്‍ മലയാളി ജൂറി അംഗവും ഉണ്ടായിരുന്നുവെന്നത് ഞെട്ടിച്ചെന്നും ഖണ്ഡേല്‍വാള്‍ വ്യക്തമാക്കി. പിന്നീടാണ് അക്കാര്യം അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത്. പക്ഷേ, ഞാനത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല” എന്നാണ് ബാലചന്ദ്ര മേനോന്റെ വാക്കുകള്‍.

അതേസമയം, 1997ല്‍ ആണ് ‘സമാന്തരങ്ങള്‍’ ദേശീയ പുരസ്‌കാര പട്ടികയില്‍ ഇടം നേടിയത്. മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ബാലചന്ദ്ര മേനോനും സുരേഷ് ഗോപിയും (കളിയാട്ടം) പങ്കിട്ടു. കളിയാട്ടത്തിലൂടെ ജയരാജിനാണ് സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. കന്നഡയിലെ ‘തായി സാഹെബ’ മികച്ച ചിത്രമായി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി