ആ ഞെട്ടല്‍ ഒരു ഒന്നൊന്നര ഞെട്ടലായി.. സീതാരാമം കോപ്പിയടിയോ?; അമേരിക്കന്‍ ചിത്രത്തിന്റെ പോസ്റ്ററുമായി ബാലചന്ദ്ര മേനോന്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാരാമം കണ്ട് ഞെട്ടിയാതായി ബാലചന്ദ്ര മേനോന്‍. ചിത്രത്തിന്റെ തുടക്കത്തില്‍ ഇന്തോ-പാക് പട്ടാള അധിനിവേശം കണ്ടപ്പോള്‍ താന്‍ ഞെട്ടി, കഥാന്ത്യത്തില്‍ അത് ഒന്നൊന്നര ഞെട്ടലായി മാറി. ആ ഞെട്ടലിന്റെ ഒരു ക്ലൂ താന്‍ തരാം എന്നാണ് ബാലചന്ദ്ര മേനോന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

സീതാരാമത്തിന്റെ പോസ്റ്ററിനൊപ്പം റോമന്‍ ഹോളിഡേ എന്ന അമേരിക്കന്‍ റൊമാന്റിക് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ നടന്റെ കുറിപ്പ്. റോമന്‍ ഹോളിഡേയുടെ കോപ്പിയാണ് സീതാരാമം എന്ന് പരോക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍.

ബാലചന്ദ്ര മേനോന്റെ കുറിപ്പ്:

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ‘സീത രാമം’ റിലീസ് ആയ ദിവസം തന്നെ ചിത്രം കണ്ടവരുടെ നല്ല ആസ്വാദനം ഞാന്‍ കേട്ടറിഞ്ഞു. സന്തോഷം തോന്നി. പക്ഷെ തിയേറ്ററില്‍ ആള്‍ സാന്നിധ്യം പ്രതീക്ഷിച്ചതിലും കുറവാണെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി. എന്നാല്‍ അധികം വൈകാതെ ചിത്രം നല്ലതാണെന്നുള്ള പൊതുജനാഭിപ്രായത്തിനനുസരിച്ചു തിയേറ്ററിലും തിരക്ക് കൂടുന്നു എന്ന വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു.

സിനിമയുടെ തുടക്കത്തില്‍ അല്‍പ്പം അമാന്തം ഉണ്ടായാലും കണ്ടവരുടെ ചുണ്ടില്‍ നിന്ന് ചുറ്റുവട്ടത്തിലേക്കു പടരുന്ന പ്രേരണ കൊണ്ട് ചിത്രം ഹിറ്റ് ആയി മാറണം. അത് തന്നെയാണ് ആരോഗ്യകരമായ സിനിമയുടെ വ്യാകരണം. അഭിമാനത്തോടെ പറയട്ടെ ജൂബിലികള്‍ കൊണ്ടാടിയ എന്റെ ചിത്രങ്ങളുടെ ചരിത്രവും അതു തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ നിറമുള്ള വ്യാജ പ്രചാരണങ്ങളിലൂടെയും തിയേറ്ററുകളില്‍ വ്യാജ സദസ്സുകളിലൂടെയും (fake audience) സിനിമ ജനപ്രിയമാക്കാന്‍ ശ്രമിക്കുന്നത് ആത്മ വഞ്ചനയാണെന്നേ പറയാനാവൂ.. ‘സീത രാമം’ ശില്പികള്‍ക്കു എന്റെ അഭിനന്ദനങ്ങള്‍……

ഇനി കാര്യത്തിലേക്കു വരട്ടെ. ‘സീതാരാമം’ നന്നായി ഓടുന്നു എന്ന് കേട്ടപ്പോള്‍ അതിന്റെ കഥ എന്താവും എന്നൊരു അന്വേഷണം നിങ്ങളെപ്പോലെ എന്റെ മനസ്സിലും ഉണ്ടായി. നേരിട്ടല്ലെങ്കിലും രാമരാജ്യമായതു കൊണ്ടു സീതയെ അവലംബമാക്കിയുള്ള, ഒന്നുകില്‍ ഒരു പ്രണയകഥ അല്ലെങ്കില്‍ കുടുംബ കഥ എന്ന് തന്നെയാണ് ഞാനും കരുതിയത്. തെലുങ്കു, തമിഴ്, ഹിന്ദി ഭാഷകളിലും ഒരു പോലെ പ്രദര്‍ശന വിജയം നേടിയ ഈ ചിത്രം പ്രൈം വീഡിയോയില്‍ കഴിഞ്ഞ ദിവസമാണ് കണ്ടത്.

രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാന്‍ ചിത്രത്തിന്റെ തുടക്കത്തില്‍ കണ്ട ഇന്തോ – പാക്കിസ്ഥാന്‍ പട്ടാള അധിനിവേശം കണ്ടപ്പോള്‍ അക്ഷരാത്ഥത്തില്‍ ഞെട്ടി എന്ന് പറയാം. എന്നാല്‍ പോകെപ്പോകെ കഥാന്ത്യത്തിലെത്തിയപ്പോള്‍ ആ ഞെട്ടല്‍ ഒരു ‘ഒന്നൊന്നര ‘ഞെട്ടലായി’ മാറി .. ആ ഞെട്ടലിന്റെ ഒരു ക്ലൂ ഞാന്‍ കൊടുത്തിരിക്കുന്ന ഈ പോസ്റ്ററില്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും …അങ്ങിനെ എന്തെങ്കിലും സൂചന നിങ്ങള്‍ക്ക് കിട്ടുന്നുവെങ്കില്‍ ദയവായി കമന്റായി എഴുതുക .. അതിന് ശേഷം ഞാന്‍ തീര്‍ച്ചയായും പ്രതികരിക്കാം …പോരെ ? സീതാ രാമാ !

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്