ഇനി ഒരിക്കലും മത്സരിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹം നല്‍കിയ മറുപടി ഇതാണ്..; സുരേഷ് ഗോപിയെ കുറിച്ച് ബൈജു സന്തോഷ്

സുരേഷ് ഗോപിയോട് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന് നടന്‍ ബൈജു സന്തോഷ്. കേന്ദ്രത്തില്‍ ബിജെപി വരുമെന്നാണ് നിഗമനം. അദ്ദേഹം തൃശൂരില്‍ നിന്ന് ജയിച്ചാല്‍ ആ ജില്ലയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവും എന്നാണ് ബൈജു പറയുന്നത്.

സുരേഷ് ഗോപി എംപിയായിരുന്നു സമയത്ത് അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാം ചെയ്തിട്ടുണ്ട്. സ്വന്തം കൈയില്‍ നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്. സുരേഷ് ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ.

നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം. സെന്‍ട്രലില്‍ ബിജെപി വരുമെന്നാണ് നിഗമനം. അദ്ദേഹം തൃശൂരില്‍ നിന്ന് ജയിച്ചാല്‍ ആ ജില്ലയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവും. വന്നാല്‍ എന്തെങ്കിലും ചെയ്യുന്ന ആളാണ്. ജയിക്കാന്‍ സാധ്യതയുണ്ട്.

ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്നും ഇത് അവസാനത്തെ മത്സരമായിരിക്കണമെന്നും താന്‍ സുരേഷ് ഗോപിയോട് പറഞ്ഞിരുന്നു. ‘ഇനി ഞാന്‍ മത്സരിക്കില്ല’ എന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറയുന്നത്.

രാഷ്ട്രീയത്തില്‍ ഇറങ്ങിയ മറ്റ് താരങ്ങളെ കുറിച്ചും ബൈജു സംസാരിക്കുന്നുണ്ട്. ഇന്നസെന്റ് ചേട്ടന്‍ ചുമ്മാ രസത്തിന് നിന്നതാണ്. ഒരിക്കലും വിചാരിച്ചില്ല ജയിക്കുമെന്ന്. പക്ഷെ ജയിച്ച് പോയി. പുള്ളി പെട്ട് പോയി. മുകേഷ് രണ്ടാമതും മത്സരിക്കാന്‍ നിന്നപ്പോള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് താന്‍ പറഞ്ഞിരുന്നു എന്നാണ് ബൈജു പറയുന്നത്.

Latest Stories

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍