തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെയാണ് മമ്മൂട്ടിയുടെ കരുതല്‍, അദ്ദേഹത്തെ കണ്ട് പഠിക്കണം: ബാബുരാജ്

സിനിമയില്‍ എവിടം വരെ എത്തണം, എന്താവരുത് എന്നൊക്കെ മമ്മൂക്കയില്‍ നിന്നു പഠിക്കണമെന്ന് ബാബുരാജ്. തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ അദ്ദേഹം കൂടെയുള്ള ആര്‍ട്ടിസ്റ്റുകളെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് ബാബുരാജ് പറയുന്നത്.

”മമ്മൂക്കയെ തന്നെയാണ് റോള്‍ മോഡലാണ് കാണുന്നത്. പ്രായമൊക്കെ വിടൂ, അദ്ദേഹത്തിന് സിനിമയോടുള്ള ആ ത്വര, ഈ സമയത്തും അദ്ദേഹം കൃത്യമായി ശരീരം നോക്കും, എക്‌സര്‍സൈസ് ചെയ്യും, ഭക്ഷണം നോക്കും. എല്ലാ സിനിമയേയും ആദ്യമായി സിനിമയില്‍ കയറുന്ന ആളെ പോലെയാണ് നോക്കി കാണുന്നത്.”

”അദ്ദേഹം എല്ലാവരെയും പരമാവധി സപ്പോര്‍ട്ട് ചെയ്യും. സ്വന്തം ചിറകിലാവുന്നതു വരെ ഒരു തള്ളക്കോഴി മക്കളെ കൊണ്ടു നടക്കുന്നതുപോലെ, ആ ആര്‍ട്ടിസ്റ്റ് ഒരു നിലയ്ക്കാകുന്നതു വരെ. അങ്ങനെ കൊണ്ടു നടന്നൊരാളാണ് ഞാന്‍. എനിക്ക് അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും സ്‌നേഹവുമുണ്ട്.”

”അദ്ദേഹത്തെ കണ്ട് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. സിനിമയില്‍ ജാഡ വേണം, അഹങ്കാരം വേണം, സിനിമയില്‍ ഷോ വേണം, ഇതെല്ലാം കണ്ടുപഠിക്കണമെങ്കില്‍ മമ്മൂക്കയെ കണ്ട് പഠിക്കണം. അതുപോലെ തന്നെ സിനിമയില്‍ സ്‌നേഹം വേണം, പരസ്പരമുള്ള കരുതല്‍ വേണം.”

”ഇതൊക്കെ മമ്മൂക്കയില്‍ നിന്നും കണ്ടുപഠിക്കണം. എവിടം വരെ എത്തണം, എന്താവരുത് എന്നൊക്കെ മമ്മൂക്കയില്‍ നിന്നു പഠിക്കണം” എന്നാണ് ബാബുരാജ് കൗമുദി മൂവാസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും