ഗോള്‍ഡ് ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്, അതിനപ്പുറം ഒന്നും പറയാനില്ല: ബാബുരാജ്

എഡിറ്റിംഗ് ടേബിളില്‍ നിന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ സിനിമകള്‍ ഉണ്ടാകുന്നതെന്ന് നടന്‍ ബാബുരാജ്. തിരക്കഥ അനുസരിച്ച് മാത്രം സിനിമ എടുക്കുന്ന ഒരാളല്ല അല്‍ഫോന്‍സ് ഷൂട്ടിംഗ് സമയത്ത് നമ്മള്‍ കയ്യില്‍ നിന്ന് എന്തെങ്കിലും ഇട്ട് പറയുന്നത് അല്‍ഫോണ്‍സ് കട്ട് ചെയ്യാതെ എടുക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

‘ഗോള്‍ഡ് ഒരു അല്‍ഫോന്‍സ് പുത്രന്‍ സിനിമയാണ്. അതിന്റെ അപ്പുറത്തേക്ക് ഒന്നും പറയാനില്ല. കാരണം, അദ്ദേഹത്തിന്റെ സിനിമകള്‍ എപ്പോഴും അങ്ങനെയാണ്. ഷൂട്ടിംഗ് സമയത്ത് ഞങ്ങള്‍ സ്‌ക്രിപ്റ്റിലുള്ള ഡയലോഗുകള്‍ പറഞ്ഞ ശേഷം അല്‍ഫോണ്‍സ് കട്ട് പറയില്ല. അപ്പോള്‍ നമ്മള്‍ കൈയില്‍ നിന്ന് എന്തെങ്കിലും ഇട്ട് പറയും അത് അല്‍ഫോന്‍സ് കട്ട് ചെയ്യാതെ എടുക്കും. അതെല്ലാം സിനിമയില്‍ അല്‍ഫോന്‍സ് ഉപയോഗിച്ചിട്ടുണ്ട്’.

‘പിന്നെ ഡബ് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ ചോദിച്ചു ഇത് നമ്മള്‍ വെറുതെ എടുത്തത് അല്ലെ എന്ന്. അപ്പോള്‍ അത് നന്നായിട്ടുണ്ടെന്നായിരുന്നു മറുപടി. അല്‍ഫോണ്‍സ് പുത്രന്റെ സിനിമകളെല്ലാം എഡിറ്റിംഗ് ടേബിളില്‍ നിന്നാണ് ഉണ്ടാകുന്നത്’, ബാബുരാജ് പറയുന്നു.

പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന ഗോള്‍ഡ് ഡിസംബര്‍ ഒന്നിനാണ് പ്രദര്‍ശനത്തിനെത്തിയത്. ലാലു അലക്സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍