നെറ്റ്ഫ്ളിക്‌സ് ആദ്യമായി വാങ്ങിയ മലയാള ചിത്രം; പങ്കുവെച്ച് ബാബു ആന്റണി

2012ല്‍ ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഗ്രാന്‍ഡ്മാസ്റ്റര്‍ റീലീസ് ചെയ്തത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ബാബു ആന്റണിയും എത്തിയിരുന്നു. ഇപ്പോഴിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ സിനിമയെ പറ്റിയുള്ള സന്തോഷം പങ്കുവെക്കുകായാണ് ബാബു ആന്റണി.

മലയാളത്തില്‍ നിന്ന് ആദ്യമായി നെറ്റ്ഫ്ളിക്‌സ് വാങ്ങിയ ചിത്രമാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രം പോപ്പുലര്‍ ഓണ്‍ നെറ്റ്ഫ്ളിക്സ് ഇന്റര്‍നാഷണല്‍ എന്ന വിഭാഗത്തില്‍ ഉണ്ടെന്നും അതോടൊപ്പം തന്റെ പേരും കാസ്റ്റ് ലിസ്റ്റില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തി എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

കൂടാതെ അദ്ദേഹവും കുടുംബവും ന്യൂ ഇയര്‍ ചിത്രമായി ഗ്രാന്‍ഡ് മാസ്റ്റര്‍ വീണ്ടും കണ്ടു എന്നുള്ള കാര്യവും ബാബു ആന്റണി പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന പവര്‍ സ്റ്റാര്‍ ആണ് താരത്തിന്റെ വരാന്‍ ഇരിക്കുന്ന വലിയ ചിത്രം. അതിനോടൊപ്പം ‘കടമറ്റത്ത് കത്തനാര്‍’ എന്ന ചിത്രത്തിലും നായക വേഷത്തില്‍ എത്തുന്നത് ബാബു ആന്റണിയാണ്.

സിനിമകളില്‍ സജീവം അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ ഇറങ്ങാന്‍ ഇരിക്കുന്ന ദി ഗ്രേറ്റ് എസ്‌കേപ്പ് എന്ന ചിത്രത്തില്‍ മകനായ ആര്‍തര്‍ ആന്റണിയും പ്രധന വേഷത്തില്‍ എത്തുന്നുണ്ട്.

Latest Stories

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം