ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു; കൃപാസനത്തിലേയ്ക്ക് പ്രയര്‍ റിക്വസ്റ്റ് എഴുതി അയച്ചു; തുറന്നുപറഞ്ഞ് നടി അശ്വതി

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടി അശ്വതി കൃപാസനം പത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു. തനിക്ക് ഉണ്ടായ ഒരു അനുഭവം എങ്ങനെ വിവരിക്കണമെന്ന് അറിയില്ലെന്നും താരം പറയുന്നു.

അശ്വതിയുടെ വാക്കുകള്‍

കൃപാസനം പത്രവും ധന്യയുടെ സാക്ഷ്യം പറച്ചിലും ആണല്ലോ ഇപ്പോ ചര്‍ച്ചാ വിഷയം.. എന്നാല്‍ എന്റെ ഒരു അനുഭവം പങ്കുവെക്കട്ടെ,2018 അവസാനം – 2019 തുടക്കം ആണ് ജീവിതത്തില്‍ നേരിടാവുന്നതില്‍ വെച്ചു ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.

നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകള്‍, ചുറ്റിനും നില്‍ക്കുന്നത് കൂടെ നിന്ന് തകര്‍ത്തവരും, ഒന്ന് തകര്‍ന്നപ്പോള്‍ നൈസായി ഒഴിഞ്ഞു പോയവരും. ഞങ്ങളെ മനസിലാക്കിയവര്‍ ഉണ്ടെങ്കിലും കൈയിലെണ്ണാവുന്ന വളരെ ചുരുക്കം പേര്‍.

ജീവിക്കണോ മരിക്കണോ എന്നുള്ള ആലോചനയുടെ നാളുകള്‍..ആ സമയത്ത് എന്റെ നാത്തൂന്‍ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത്.ഞാന്‍ കൃപാസനം വെബ്‌സൈറ്റില്‍ കയറി നോക്കി അതില്‍ ‘Light a candle request prayer’ എന്ന് കണ്ടപ്പോള്‍ ഞാന്‍ അതില്‍ ഞങ്ങള്‍ക്ക് സംഭവിച്ച വിഷമങ്ങളും ഒരു വഴി കാണിച്ചു തരാനും മാതാവിനോട് അപേക്ഷിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു പ്രയര്‍ റിക്വസ്റ്റ് എഴുതി അയച്ചു .

സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ല. ഒരു കച്ചിത്തുരു കിട്ടുക എന്നൊക്കെ പറയുന്നപോലെ ഞങ്ങള്‍ക്ക് ഒരു ജീവിത മാര്‍ഗം ആണ് മാതാവ് തെളിയിച്ചു തന്നത്. ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു. അതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നുണ്ട് ആ ഒരു prayer requestലൂടെ ആണ് ഞങ്ങള്‍ക്ക് അത്ഭുതം നടന്നത് എന്ന്.

വിശ്വാസമില്ലാത്തവരുടെ വിശ്വാസം പോലെതന്നെ ആണല്ലോ വിശ്വസിക്കുന്നവരുടെ വിശ്വാസം…ഏതു??അതുകൊണ്ട് വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ അല്ലാത്തവര്‍ വിശ്വസിക്കാതിരിക്കട്ടെ.. ഇതിന്റെ പേരില്‍ കളിയാക്കിയും പരിഹസിച്ചും സമയം കളയാന്‍ നില്‍ക്കാതെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളത് ചെയ്ത് തീര്‍ക്കൂ.. കാരണം ‘പുല്ലിന് തുല്യംമേ നരനുടെ നാളുകള്‍’

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി