കാര്‍ഡ് ഉപയോഗിച്ച് മുറി എങ്ങനെ തുറക്കണമെന്ന് പോലും അറിയില്ലായിരുന്നു, അന്നാണ് ആദ്യമായി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറുന്നത്: അനുപമ

അല്‍ഫോണ്‍സ് പുത്രന്റെ ‘പ്രേമം’ സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമം അഭിനയിക്കുമ്പോള്‍ ഇനി തനിക്ക് സിനിമ കിട്ടുമോയെന്നും സംശയിച്ചിട്ടുണ്ട്. എന്നാല്‍ പ്രേമം കരിയര്‍ ബ്രേക്ക് മാത്രമല്ല, തന്റെ ലൈഫിന്റെ ബ്രേക്ക് കൂടിയായിരുന്നു എന്നാണ് അനുപ പറയുന്നത്.

പ്രേമം കരിയര്‍ ബ്രേക്ക് മാത്രമല്ല, തന്റെ ലൈഫിന്റെ ബ്രേക്ക് കൂടിയായിരുന്നു. ഒരു സാധാരണ പെണ്‍കുട്ടി ആരോടാണ് തന്റെ അഭിനയ മോഹത്തെക്കുറിച്ചു സംസാരിക്കുക? ഉള്ളിലൊതുക്കാനേ സാധിക്കൂ. അതു തന്നെയാണ് താനും ചെയ്തത്. അതുകൊണ്ട് പ്രേമം തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ അദ്ഭുതമെന്നു പറയാം.

പ്രേമം തന്റെ മാത്രമല്ല, അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ജീവിതത്തിന്റെ കൂടി ബ്രേക്കായിരുന്നു. പ്രേമത്തിന്റെ ഷൂട്ടിംഗ് സമയത്താണ് താന്‍ ആദ്യമായി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറുന്നത്. കാര്‍ഡ് ഉപയോഗിച്ച് മുറി എങ്ങനെ തുറക്കണമെന്ന് പോലും അന്ന് തനിക്കറിയില്ലായിരുന്നു.

പ്രേമം അഭിനയിക്കുമ്പോള്‍ ഇനി തനിക്ക് സിനിമ കിട്ടുമോയെന്നും സംശയിച്ചിട്ടുണ്ട്. റിലീസിന് ശേഷമാണ് സിനിമയെ കുറിച്ച് ഗൗരവത്തോടെ ആലോചിക്കുന്നത്. ഇന്ന് തന്നെ അടയാളപ്പെടുത്തുന്നത് സിനിമയാണ്. സിനിമ തനിക്ക് നല്ല യാത്രകള്‍ സമ്മാനിച്ചു. അനുഭവങ്ങള്‍ സമ്മാനിച്ചു എന്നാണ് അനുപമ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്