'ആ സത്യം അംഗീകരിക്കുന്നു, ശരിക്കും ദുഃഖമുണ്ട്'; 15 കോടി ചിത്രത്തിന് ലഭിച്ചത് ഒരു കോടി മാത്രം, നിരാശ പങ്കുവച്ച് അനുപമ

15 കോടി മുതല്‍മുടക്കില്‍ എത്തിയ തന്റെ ചിത്രം ‘പര്‍ദ’ തിയേറ്ററില്‍ ഫ്‌ളോപ്പ് ആയി മാറിയതില്‍ നിരാശ പ്രകടപ്പിച്ച് നടി അനുപമ പരമേശ്വരന്‍. ഈ വര്‍ഷം ആറ് സിനിമകളില്‍ അഭിനയിച്ച താരം എല്ലാ സിനിമകളും പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് വ്യക്തമാക്കി. പര്‍ദക്ക് ലഭിച്ച മോശം പ്രതികരണത്തില്‍ തനിക്ക് നിരാശ തോന്നുന്നുവെന്ന് അനുപമ പറഞ്ഞു.

‘ബൈസണ്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അനുപമ സംസാരിച്ചത്. ശരിക്ക് ദുഃഖമുണ്ട്. ആ സത്യം അംഗീകരിക്കുന്നു. ചെയ്യുന്ന ഓരോ സിനിമയും ബോക്‌സ് ഓഫീസ് ഹിറ്റായില്ലെങ്കില്‍ പോലും, അത് നന്നായി വരണമെന്നും പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടപ്പെടണമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ‘കിഷ്‌കിന്ധാപുരി’യിലെ എന്റെ കഥാപാത്രം ‘ബൈസണി’ലെ കഥാപാത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു സിനിമ വിജയിക്കുമ്പോള്‍, കൂടുതല്‍ മികച്ച സിനിമകള്‍ ചെയ്യാനും തിരക്കഥകള്‍ വിവേകത്തോടെ തിരഞ്ഞെടുക്കാനും എനിക്ക് പ്രചോദനം നല്‍കുന്നുണ്ട് എന്നാണ് അനുപമ പറഞ്ഞത്.

ഏകദേശം 1.2 കോടി രൂപ മാത്രമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. പ്രവീണ്‍ കന്ദ്രേഗുല ആണ് പര്‍ദ സംവിധാനം ചെയ്തത്. നടി ദര്‍ശന രാജേന്ദ്രന്റെ ആദ്യ തെലുങ്ക് ചിത്രം കൂടി ആയിരുന്നു പര്‍ദ. ‘പര്‍ദ: ഇന്‍ ദ് നെയിം ഓഫ് ലവ്’ എന്നാണ് ചിത്രത്തിന്റെ പൂര്‍ണമായ പേര്. ഈ വര്‍ഷം ഓഗസ്റ്റ് 22ന് ആണ് ചിത്രം തിയേറ്ററിലെത്തിയത്. ഡ്രാഗണ്‍, കിഷ്‌കിന്ധാപുരി, ജെഎസ്‌കെ, ദ പെറ്റ് ഡിക്ടറ്റീവ് എന്നിവയാണ് ഈ വര്‍ഷം നടി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി