കെജ്‌രിവാൾ അപരിഷ്‌കൃതന്‍, വിദ്യാഭ്യാസമില്ലാത്തവര്‍ പോലും ഇങ്ങനെ സംസാരിക്കില്ലെന്ന് അനുപം ഖേര്‍

ദി കശ്മീര്‍ ഫയല്‍സ് സിനിമയെ ടാക്സ് ഫ്രീ ആക്കണമെന്ന ആവശ്യത്തിനെതിരെ കേജരിവാള്‍ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ അനുപം ഖേര്‍. ദിവസങ്ങള്‍ക്കു മുന്‍പാണ് കശ്മീര്‍ ഫയല്‍സ് ടാക്സ് ഫ്രീ ആക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടത്.

കാശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ ചിലര്‍ പണമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്റ്റാന്‍ഡ് അപ് കൊമേഡിയനാവാനാണ് കെജരിവാള്‍ ശ്രമിച്ചതെന്നും വിദ്യാഭ്യാസമില്ലാത്തവര്‍ പോലും ഇങ്ങനെ സംസാരിക്കില്ലെന്നുമായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.

കെജരിവാള്‍ അപരിഷ്‌കൃതനും തികച്ചും നിര്‍വികാരനുമാണ്. അദ്ദേഹം സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് കശ്മീര്‍ ഹിന്ദുക്കളെക്കുറിച്ചോ പീഡനത്തിന് ഇരയായ സ്ത്രീകളെക്കുറിച്ചോ കൊല്ലപ്പെട്ട ആളുകളെക്കുറിച്ചോ ചിന്തിക്കുന്നില്ല. അദ്ദേഹത്തിന് പിന്നിലിരുന്ന ആളുകള്‍ ചിരിക്കുകയാണ്, അത് നാണക്കേടാണ്. അത് ഒരു സ്റ്റേറ്റ് അസംബ്ലിയില്‍ വച്ചാണ് നടന്നത്. അദ്ദേഹത്തിന് പ്രധാനമന്ത്രിയോടോ ബിജെപിയോടോ പ്രശ്നമുണ്ടെങ്കില്‍ അതേക്കുറിച്ച് മാത്രം സംസാരിക്കണം.

സിനിമ കാണാത്തതു കൊണ്ടു മാത്രമല്ല ചിത്രത്തെ ടാക്സ് ഫ്രീ ആക്കാത്തത്. അടുത്തിടെ 83 സിനിമയെ ടാക്സ് ഫ്രീയാക്കി. നല്ല സിനിമകള്‍ എടുക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഈ ചിത്രം ടാക്സ് ഫ്രീക്കും അപ്പുറമാണ്. ഇതൊരു മൂവ്മെന്റാണ്. 32 വര്‍ഷമായി ബുദ്ധിമുട്ടുന്ന ആളുകളുടെ മുറിവില്‍ ഉപ്പു തേക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. ഗാലറിക്കു വേണ്ടി കളിക്കുകയാണ് അദ്ദേഹം. വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ പോലും ഇങ്ങനെ സംസാരിക്കില്ല.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്