ആ സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ എന്റെ പേരും പുറത്തു വിട്ടിരുന്നു, അവസാന നിമിഷം ഒഴിവാക്കി, വിളിച്ചു പറയാനുള്ള മര്യാദ പോലും കാണിച്ചില്ല: അന്‍സിബ

ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് അന്‍സിബ ഹസന്‍. ദൃശ്യത്തിന് ശേഷം മികച്ച ഒരു സിനിമയില്‍ തനിക്ക് അവസരം ലഭിച്ചതായും പിന്നീട് തന്നെ എന്നാല്‍ അവസാന നിമിഷം തന്നെ മാറ്റിയതായുമാണ് അന്‍സിബ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

”എന്നെ വല്ലാതെ ആകര്‍ഷിച്ച ഒരു തിരക്കഥയായിരുന്നു ആ സിനിമയുടേത്. എന്നാല്‍ അവസാന നിമിഷം ആ സിനിമയില്‍ നിന്ന് എന്നെ ഒഴിവാക്കി. സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ എന്റെ പേരും പുറത്തു വിട്ടിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടു മുമ്പ് പുറത്താക്കുകയായിരുന്നു.”

”അക്കാര്യം വിളിച്ചു പറയാനുള്ള മര്യാദ പോലും അവര്‍ കാണിച്ചില്ല. ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. കേട്ടപ്പോള്‍ സങ്കടം തോന്നിയെങ്കിലും ഇപ്പോള്‍ അതൊന്നും കാര്യമാക്കുന്നില്ല” എന്നാണ് അന്‍സിബ പറയുന്നത്. നല്ല സിനിമയുടെ ഭാഗമാകണം എന്ന് മാത്രമാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും നടി പറയുന്നു.

ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്താണ് അന്‍സിബ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴില്‍ സജീവമാവുകയായിരുന്നു. എന്നാല്‍ ദൃശ്യത്തിലൂടെയാണ് അന്‍സിബ ശ്രദ്ധ നേടുന്നത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും