മോഹന്‍ലാല്‍ കഥകളുടെ കൂമ്പാരമാണ്, എനിക്കത് കേട്ടിരിക്കാന്‍ വലിയ ഇഷ്ടമാണ്: അനൂപ് മേനോന്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹന്‍ലാലും അനൂപ് മേനോനും. ഇരുവരും ഒന്നിച്ച കനല്‍, പകല്‍ നക്ഷത്രങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരനായിട്ടാണ് അനൂപ് വേഷമിടുന്നത്. മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുന്ന മനോഹരമായ അനുഭവമാണെന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

“മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചാണ് ചെയ്യാറുള്ളത്. ചെയ്തിട്ടുള്ള ചിത്രങ്ങളിലെല്ലാം അദ്ദേഹത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. അദ്ദേഹം കഥകളുടെ ഒരു കൂമ്പാരമാണ്. അതൊക്കെ കേട്ടിരിക്കാന്‍ വലിയ ഇഷ്ടമാണ് എനിക്ക്.” ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറഞ്ഞു.

സിദ്ദിഖിന്റെ സിനിമയില്‍ അഭിനയിക്കുകയെന്ന മോഹം വളരെ മുമ്പേയുണ്ടായിരുന്നു എന്നും അനൂപ് പറയുന്നു. “റാം റാജി റാവു സ്പീക്കിംഗ്, ഗോഡ് ഫാദര്‍ തുടങ്ങിയ സിനിമകള്‍ എനിക്കേറെ പ്രിയപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.” അനൂപ് മേനോന്‍ പറഞ്ഞു.

Latest Stories

'നിയമവിരുദ്ധ കാര്യങ്ങൾക്കും, കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു'; ടെലഗ്രാം ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവം; സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, യുവതിയെ ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് മൊഴി

രാസവളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം കാരണം വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു; പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് യോഗി ആദിത്യനാഥ്

ഒരു സ്ത്രീസമൂഹത്തിന്റെ നിശ്ശബ്ദ പരാജയം, തൊഴിലാളി രാഷ്ട്രീയത്തിന്റെ ആത്മവഞ്ചന; അദൃശ്യരാക്കപ്പെട്ട കശുവണ്ടിത്തൊഴിലാളികള്‍, ഒരു വ്യവസായത്തിന്റെ തകര്‍ച്ച

അൻസിബയുടെ പരാതി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു, 24നകം പൊലീസ് മറുപടി നൽകണമെന്ന് കോടതി

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സിസിടിവിയും സന്ദർശക രജിസ്റ്ററും ശേഖരിച്ചു

'ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്ന സംഭവം'; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

'പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക, വാക്കുപാലിച്ചതായി കണ്ടുകൂടെ'; ഹൈക്കോടതി

മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്