ഞാന്‍ പറഞ്ഞ വാക്കുകള്‍ ചില സംശയങ്ങള്‍ ഉണ്ടാക്കിയെന്ന് തോന്നുന്നു..; വിശദീകരണവുമായി അഞ്ജലി മേനോന്‍

സിനിമ നിരൂപണം ചെയ്യുന്നവര്‍ എഡിറ്റിംഗും സിനിമയും പഠിച്ച ശേഷം ചെയ്യണമെന്ന് സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ വാക്കുകള്‍ക്കെതിരെ പ്രേക്ഷകരും സംവിധായകന്‍ ജൂഡ് ആന്തണി അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് സംവിധായിക ഇപ്പോള്‍ പറയുന്നത്.

പ്രേക്ഷകരുടെ അഭിപ്രായങ്ങളെ താന്‍ ബഹുമാനിക്കുന്നുണ്ട്, സിനിമ കാണാനും വിമര്‍ശിക്കാനും അവര്‍ക്ക് അവകാശമുണ്ട് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ അഞ്ജലി വ്യക്തമാക്കുന്നത്. താന്‍ പറഞ്ഞ വാക്കുകള്‍ സംശയങ്ങള്‍ ഉണ്ടാക്കി, അതുകൊണ്ടാണ് കുറിപ്പ് പങ്കുവയ്ക്കുന്നത് എന്നാണ് അഞ്ജലി പറയുന്നത്.

അഞ്ജലി മേനോന്റെ വാക്കുകള്‍:

വളരെ പ്രൊഫഷണലായി സിനിമാ റിവ്യൂ ചെയ്താല്‍ അത് ചലച്ചിത്ര പ്രക്രിയയെ കുറിച്ച് മനസിലാക്കാന്‍ എത്രത്തോളം സഹായിക്കും എന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഫിലിം ജേണലിസ്റ്റായ എംഡിഎം ഉദയ താര നായരെപ്പോലുള്ളവരാണ് അതിനു ഉദാഹരണം. സാധാരണകാരായ ആളുകള്‍ വരെ റിവ്യൂ എഴുതുന്ന കാലമാണ് അതുകൊണ്ട് പ്രൊഫഷണല്‍ റിവ്യൂകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതാണ്.

ഞാന്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു. സിനിമ കാണാനും വിമര്‍ശിക്കാനും അവര്‍ക്കു അവകാശമുണ്ട്. മാത്രമല്ല കാണികളില്‍ നിന്നുളള അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ പറഞ്ഞ വാക്കുകള്‍ ചില സംശയങ്ങള്‍ ഉണ്ടാക്കിയെന്ന് തോന്നുന്നു അതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്.

സംവിധായിക അഭിമുഖത്തില്‍ പറഞ്ഞത്:

നിരൂപകര്‍ സിനിമ എന്ന മാധ്യമത്തെ കൂടുതല്‍ അറിയുകയും പഠിക്കുകയും ചെയ്യണം. പലപ്പോഴും നിരൂപകര്‍ക്ക് സിനിമയുടെ സാങ്കേതികതയെ കുറിച്ച് അറിവുണ്ടാകില്ല. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് അറിയേണ്ടത് പ്രധാനമാണ്. എനിക്ക് ചിരി വരാറുള്ളത് സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ്. എന്താണ് അത്? ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുമ്പേ എഡിറ്റിംഗ് എന്ന പ്രക്രിയ എന്താണ് എന്ന് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം.

ഒരു സിനിമയുടെ പേസ് എന്തായിരിക്കണമെന്ന് ഒരു ഡയറക്ടര്‍ തീരുമാനിച്ചിട്ടുണ്ടാകും. ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകള്‍ താരതമ്യം ചെയ്തിട്ടൊക്കെ സംസാരിക്കും. അത് അങ്ങനെയല്ല വേണ്ടത്. നല്ല നിരൂപണങ്ങള്‍ തനിക്ക് ഇഷ്ടമാണ്. അത് വളരെ പ്രധാനമാണ്. സിനിമാ നിരൂപണം എന്നത് പഠിക്കാനുള്ള ഒരു വിഷയമായിരുന്നു. പക്ഷേ സിനിമയെന്ന മാധ്യമത്തെ മനസിലാക്കുക പ്രധാനമാണ്.

നിരൂപണം നടത്തുന്ന ആളുകള്‍ സിനിമ എന്തെന്ന് കുറച്ചുകൂടി മനസിലാക്കിയിട്ട് സംസാരിക്കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും ഗുണം ചെയ്യും. വളരെ മൂല്യവത്തായ ചര്‍ച്ചകളാണ് പലപ്പോഴും സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ നടക്കാറ്. അത് വായിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ നമ്മള്‍ ചില കാര്യങ്ങള്‍ ഒളിപ്പിച്ചുവെക്കുമല്ലോ.

അത് അവര്‍ മനസിലാക്കുന്നു എന്നറിയുമ്പോള്‍ വലിയ സന്തോഷമാണ്. ഇപ്പോള്‍ ആളുകള്‍ നീളന്‍ നിരൂപണങ്ങളൊക്കെ എഴുതുന്നുണ്ട്. പ്രേക്ഷകരില്‍ നിന്ന് നിരൂപകര്‍ വളര്‍ന്നു വരുമ്പോള്‍ നിരൂപകരും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ മാധ്യമത്തെ ഒന്ന് മനസിലാക്കിയിട്ട് ചെയ്താല്‍ അത് എല്ലാവര്‍ക്കും നല്ലതല്ലേ.

Latest Stories

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ