ഞാന്‍ ആക്രാന്തത്തോടെ ചെയ്യുന്ന ലിപ്‌ലോക്, ഒരു ടേക്ക് കൂടി വേണേല്‍ എടുക്കാമെന്ന രീതിയിലായിരുന്നു: അനാര്‍ക്കലി

ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ചന്തു ഒരുക്കിയ ‘ഗഗനചാരി’ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ഗഗനചാരിയില്‍ ഏലിയന്‍ ആയാണ് അനാര്‍ക്കലി വേഷമിടുന്നത്. ചിത്രത്തിന്റെ പ്രമോഷനിടെ ലിപ്‌ലോക് സീനിനെ കുറിച്ച് അനാര്‍ക്കലി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഗോകുല്‍ സുരേഷിനൊപ്പമുള്ള ലിപ്‌ലോക് സീനിനെ കുറിച്ചാണ് അനാര്‍ക്കലി സംസാരിച്ചത്. ”ഞാന്‍ ആദ്യമായിട്ട് ചെയ്ത ലിപ്‌ലോക്ക് സീന്‍ ആയിരുന്നു അത്. അനാര്‍ക്കലിയ്ക്ക് ഇത്തിരി ആക്രാന്തം വേണം എന്നാണ് ഡയറക്ടര്‍ പറഞ്ഞത്. കുറച്ച് ഡോമിനെന്റ് ആയിരിക്കണം, കാരണം ഗോകുല്‍ ഒരു പാവമാണല്ലോ എന്നു പറഞ്ഞു.”

”ഫസ്റ്റ് ടൈം തന്നെ ആ സീന്‍ ഓക്കെയായി. ഞാന്‍ വേണേല്‍ ഒരു ടേക്ക് കൂടി വേണമെങ്കില്‍ ഓകെ എന്ന രീതിയിലായിരുന്നു. മനുഷ്യനെ കിസ്സ് ചെയ്യുന്ന ഒരു ഏലിയന്‍ എന്നതാണ് സിനിമയുടെ കഥാസന്ദര്‍ഭം” എന്നാണ് അനാര്‍ക്കലി പറയുന്നത്. ഈ സീനിനെ കുറിച്ച് ഗോകുലും പ്രതികരിക്കുന്നുണ്ട്.

”എനിക്കൊരു വാശി കൂടിയായിരുന്നു അത് ഫസ്റ്റ് ടേക്കില്‍ തീര്‍ക്കണമെന്നത്” എന്നാണ് ഗോകുല്‍ പറഞ്ഞത്. ”അത് എന്റെ എഫേര്‍ട്ട് ആയാണ് ഞാന്‍ കണക്കാക്കുന്നത്’ എന്നാണ് ഇതിന് മറുപടിയായി അനാര്‍ക്കലി പറഞ്ഞത്. ”എന്നെ ആക്രമിച്ചാല്‍ മാത്രം മതിയായിരുന്നു, ബാക്കി പ്രകടനം മൊത്തം ഇവിടെയായിരുന്നു” എന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കി.

അതേസമയം, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2043ല്‍ കേരളത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സാജന്‍ ബേക്കറി സിന്‍സ് 1962′ എന്ന ചിത്രത്തിന് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന സിനിമയാണിത്.

Latest Stories

'തിരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞിട്ടില്ല, ജെസിബി കൊണ്ടുവന്ന് പരിശോധിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്'; പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം; കളക്ടര്‍ ഇന്ന് അന്വേഷണം തുടങ്ങും, പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

എന്നാലും പ്രഭാസിനോട് ഈ ചതി വേണ്ടായിരുന്നു, അസൂയ പാടില്ലെന്ന് ആദിപുരുഷ് ടീമിനോട് ആരാധകർ, എയറിലായി ചിത്രം

അനില്‍ അംബാനി 'ഫ്രോഡ്': സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ;'ആത്മനിര്‍ഭര'മെന്ന് നരേന്ദ്ര മോദി

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍