വീട്ടിൽ ആളുകൾ ഉള്ളപ്പോൾ അവളെന്തിന് പാചകം ചെയ്യണം? സമാന്തയെ കുറിച്ച് അമല

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ സംഭവമായിരുന്നു നടി സമാന്തയും നാ​ഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനം. ഇരുവരും തമ്മിൽ വേർപിരിഞ്ഞ് ഒരു വർഷം തികയുമ്പോഴും വിവാഹ മോചനത്തെക്കുറിച്ച് നാ​ഗാർജുനയും ഭാര്യ അമലയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ അമലയുടെ പഴയയൊരു അഭിമുഖത്തിലെ കുറച്ച് ഭാ​ഗങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

മരുമകൾ സമാന്ത നിങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു തരാറുണ്ടോ എന്നായിരുന്നു അഭിമുഖത്തിനിടെ അവതാരകൻ അമലയോട് ചോദിച്ചത്. അവൾ എന്തിനാണ് തനിക്ക് ഭക്ഷണമുണ്ടാക്കിത്തരുന്നത് എന്നാണ് അമല മറുപടി നൽകിയത്. ഞങ്ങൾക്ക് വീട്ടിൽ മികച്ച പാചകക്കാർ ഉണ്ട്.

ഈ പാചകക്കാർ ഉള്ളപ്പോൾ എന്തിനാണ് കുക്ക് ചെയ്യുന്നതെന്ന് താൻ സമാന്തയോട് ചോദിക്കാറുണ്ടെന്നും അവർ പറഞ്ഞു. തന്റെ ഭർത്താവ് നാ​ഗാർജുന പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്. പാചകം ചെയ്യുന്നത് സമ്മർദം കുറയ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പാകം ചെയ്യാൻ വരുമ്പോൾ എല്ലാ ചേരുവകളും താൻ ഒരുക്കി വെക്കും. അദ്ദേഹം വന്ന് പാചകം ചെയ്യാറുണ്ടെന്നും അമല അന്ന് പറഞ്ഞു.

അമലയും സമാന്തയും തമ്മിൽ വിവാഹ ശേഷം നല്ല സൗഹൃദത്തിലുമായിരുന്നു. നാ​​ഗ ചൈതന്യ- സമാന്ത വേർപിരിയലിനെക്കുറിച്ച് അമല ഇതുവരെ പ്രതികരിച്ചിട്ടില്ല. നാ​ഗാർജുന കുടുംബത്തെ ഈ വേർപിരിയൽ ഏറെ ബാധിച്ചിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം സമാന്തയും നാ​ഗചൈതന്യയും ഇപ്പോൾ കരിയറിന്റെ തിരക്കുകളിലാണ്.  നാ​ഗാർജുനയുടെ ആദ്യ ഭാര്യ ലക്ഷ്മി ​ദ​ഗുബതിയാണ് നാ​ഗചൈതന്യയുടെ അമ്മ.

Latest Stories

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബന്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്