അത് കണ്ടപ്പോഴാണ് അദ്ദേഹം കൂടെ നില്‍ക്കുന്ന നടനോട് കാണിക്കുന്ന കെയര്‍ മനസ്സിലായത്: മമ്മൂട്ടിയെ കുറിച്ച് അലന്‍സിയര്‍

നാടകരംഗത്തുനിന്ന് വന്ന് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായി മാറിയ നടനാണ് അലന്‍സിയര്‍. 1998 ല്‍ പുറത്തിറങ്ങിയ ദയ എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് ഞാന്‍ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലൂടെയാണ്.

ഇപ്പോഴിതാ, നടന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരിക്കല്‍ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ മമ്മൂട്ടിയെ ആദ്യം കണ്ടതിനെ കുറിച്ചും അദ്ദേഹത്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അലന്‍സിയര്‍ പങ്കുവച്ചത്.

അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പേടിയുള്ള ആളാണ് ഞാന്‍. അത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കസബ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പറഞ്ഞിട്ടാണ് എന്നെ കാസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ലായിരുന്നു.

‘അദ്ദേഹമാണ് നമ്മളെ കാസ്റ്റ് ചെയ്തത്. മഹേഷിന്റെ പ്രതികാരം കണ്ടിട്ടാണ് എന്നൊക്കെ അറിയുന്നത് പിന്നീടാണ്. ഞാന്‍ അവിടെ ചെന്നപ്പോള്‍ കണ്ടത് കേട്ടതായ ആ ഒരു മനുഷ്യനെയല്ല. മംഗലാപുരത്ത് ഷൂട്ട് നടക്കുന്നതിനിടയില്‍, അദ്ദേഹം പോലീസ് വേഷമൊക്കെ ധരിച്ചു വരുകയാണ്. ഒരു ചുവട് മുന്നോട്ട് വെച്ച ശേഷം എന്നെ കണ്ടപ്പോള്‍ ആ ചുവട് പിന്നോട്ട് വെച്ചിട്ട് വന്ന് പറഞ്ഞു, എന്റെ പേര് മമ്മൂട്ടി,’

അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. അദ്ദേഹം ചെലപ്പോള്‍ കൈ പൊക്കി കാണിക്കും എന്ന് മാത്രമാണ് കരുതിയത്. ഞാന്‍ അപ്പോള്‍ ചിരിച്ചുപ്പോയി. അത്രയും നേരം ഭയഭക്തി ബഹുമാനത്തോടെ നിന്ന ആളായിരുന്നു,’

‘കസബയിലെ ഫൈറ്റ് സീനില്‍ ചെവിയില്‍ പഞ്ഞി വെക്കാതിരിക്കുന്നത് എന്നോട് ചോദിക്കുകയും അത് എനിക്ക് തരാതിരുന്ന സ്റ്റാണ്ട് മാസ്റ്ററോട് ചൂടാവുകയും ചെയ്തു. എന്നിട്ട് എന്നോട് ശ്രദ്ധിക്കണം ചെവി നമ്മുടെയാണ് പോയാല്‍ നമ്മുക്കാണ് എന്നൊക്കെ പറഞ്ഞു. അദ്ദേഹം കൂടെ നില്‍ക്കുന്ന ഒരു നടനോട് കാണിക്കുന്ന കെയര്‍ അപ്പോഴാണ് എനിക്ക് ബോധ്യപ്പെടുന്നത്,’ അലന്‍സിയര്‍ പറഞ്ഞു.

Latest Stories

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്