ദിവസത്തിന് ലക്ഷത്തിന് മുകളില്‍ പ്രതിഫലം വാങ്ങുന്ന നിങ്ങളുടെ ന്യായീകരണം കേള്‍ക്കുമ്പോള്‍ പുശ്ചം: ലാലിന് എതിരെ സംവിധായകന്‍

കോവിഡ് സമയത്തുണ്ടായ സാമ്പത്തിക പ്രശ്നം വന്നതുകൊണ്ടാണ് ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതെന്നും ഇനി ഇത്തരം പരസ്യത്തില്‍ അഭിനയിക്കില്ലെന്നും ഖേദം പ്രകടിപ്പിച്ചെത്തിയ നടന്‍ ലാലിനെ പരിഹസിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍.
അഖില്‍ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട ലാല്‍ സാര്‍

റിമി ടോമി, വിജയ് യേശുദാസ് എന്നിവര്‍ക്കൊപ്പം താങ്കളും ഈ ചൂതാട്ടം പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ പുച്ഛം തോന്നി. യുവാക്കളെ കഞ്ചാവിനെക്കാളും മയക്കുമരുന്നിനെക്കാളും നശിപ്പിക്കുന്ന ലഹരിയാണ് ചൂതാട്ടം.. എളുപ്പത്തില്‍ എങ്ങനെ പണം ഉണ്ടാക്കാം എന്ന് നോക്കിയിരിക്കുന്ന യുവ തലമുറയും മൂത്ത തലമുറയും ഒരുപോലെ ഈ ചതിക്കുഴിയില്‍ വീണ് ജീവിതം നശിപ്പിക്കുന്നു..

ഈ പരസ്യം ചെയ്തപ്പോള്‍ തോന്നിയതിനെക്കാള്‍ പുശ്ചമാണ് ഇത് ചെയ്യാനായി അങ്ങു ഇപ്പോള്‍ പറഞ്ഞ ന്യായീകരണം ദിവസത്തിനു ലക്ഷത്തിന് മുകളില്‍ പ്രതിഫലം വാങ്ങി മലയാളം തമിഴ് ഉള്‍പ്പെടെ അഭിനയിക്കുന്ന സിനിമയുടെ മറ്റ് മേഖലയില്‍ നിന്നും വരുമാനം ഉള്ള ഇത്രയും വര്‍ഷത്തെ സമ്പത്തു ഉള്ള അങ്ങേയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് ആണെങ്കില്‍ സിനിമ മേഖലയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന മറ്റ് ജോലികള്‍ ചെയ്തു ജീവിക്കുന്ന ടെക്നീഷ്യന്മാരുടെ അവസ്ഥ എന്താകും..

സ്വന്തമായി വീടോ, വാഹനമോ ഇല്ലാത്ത ആഗ്രഹം കൊണ്ട് മാത്രം സിനിമയില്‍ തുടരുന്ന ആയിരങ്ങളുടെ അവസ്ഥ എന്തായിരിക്കും..കഴിഞ്ഞ2 വര്‍ഷത്തെ ലോക്ഡൗണ്‍ കാലം അവര്‍ എങ്ങനെ ജീവിച്ചു കാണും..

പരസ്യത്തില്‍ ഒന്നും അഭിനയിക്കാന്‍ അവര്‍ക്ക് കഴിയില്ല പക്ഷെ സാമ്പത്തിക പ്രതിസന്ധി കൊണ്ട് അവര്‍ സിനിമയിലെ ആള്‍ക്കാര്‍ക്ക് കഞ്ചാവ് വിറ്റ് ജീവിക്കാന്‍ ശ്രമിക്കുകയും..പിന്നീട് പിടിക്കപ്പെടുമ്പോള്‍ സാഹചര്യം കൊണ്ടാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടോ.

സാമ്പത്തിക പ്രതിസന്ധി കൊണ്ടായിരുന്നു എങ്കില്‍ ജങ്കളി റമ്മി കളിച്ചാല്‍ പോരായിരുന്നോ? ഒരു കോടി വരെ നേടാനുള്ള സുവര്‍ണ്ണാവസരം ആയിരുന്നല്ലോ? കോടികള്‍ വാഗ്ദാനം ചെയ്തിട്ടും മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ല രാജ്യത്തെ യുവാക്കളെ വഴി തെറ്റിക്കാന്‍ ഞാന്‍ കൂട്ട് നില്‍ക്കില്ല എന്ന് പറഞ്ഞ സച്ചിന്‍ ടെണ്ടുല്‍ക്കല്‍ എന്ന മനുഷ്യനെ ആരാധനയോടെ ഓര്‍ത്തു പോകുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക