എന്തുചെയ്യുമെന്ന് അറിയാതെ കണ്‍ഫ്യൂഷന്‍ ആയി നിന്നപ്പോള്‍ സഹായിച്ചത് ഐശ്വര്യ റായി: ഐശ്വര്യ ലക്ഷ്മി

പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണ വേളയില്‍ ഐശ്വര്യ റായിയുമൊത്ത് വര്‍ക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റ ആദ്യ ഭാഗത്തില്‍ ഇരുവരും തമ്മില്‍ കോമ്പിനേഷന്‍ സീനുകള്‍ ഒന്നുമില്ല. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഇരുവരും ഒരുമിച്ച് സ്‌ക്രീന്‍ പങ്കിടുന്നുണ്ട്. അപ്പോഴുള്ള ഓര്‍മ്മകളാണ് നടി പങ്കുവെച്ചത്.

‘സൈന്‍ ലാഗ്വേജ്’ പഠിക്കാന്‍ തനിക്ക് വളരെ പ്രയാസപ്പെടേണ്ടി വന്നെന്നും ആ ആ സമയത്ത് ഐശ്വര്യ റായി ആണ് തന്നെ സഹായിച്ചതെന്നും നടി വ്യക്തമാക്കി. ഭാഷ അറിയില്ല. തമിഴ് വശമില്ല. വലിയൊരു എ ഫോര്‍ സൈസ് നോട്ട്ബുക്കിലാണ് അവര്‍ ഡയലോഗുകള്‍ എല്ലാം എഴുതിവെച്ച് പ്രാക്ടീസ് ചെയ്യുന്നത്.

സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഐശ്വര്യ ഊമറാണി എന്നൊരു കഥാപാത്രം കൂടി കൈകാര്യം ചെയ്യുന്നുണ്ട്,’ ഐശ്വര്യ പറഞ്ഞു. കപ്പല്‍ വരുഗിറേന്‍’ എന്ന ഡയലോഗ് പറയണമായിരുന്നു. ഇത് സൈന്‍ ലാഗ്വേജിലാണ് പറയേണ്ടത്. അതുവരെ ഡയലോഗായിരുന്നു.

അങ്ങനെ എന്തു ചെയ്യുമെന്ന് കണ്‍ഫ്യൂഷന്‍ ആയി നില്‍ക്കുമ്പോഴാണ് ഐശ്വര്യ എന്നെ സഹായിച്ചത്,’ ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ