എനിക്ക് ഒമ്പത് വയസുള്ളപ്പോള്‍ അമ്മ വീണ്ടും ഗര്‍ഭിണി, കൂട്ടുകാര്‍ കളിയാക്കുമോ എന്നോര്‍ത്ത് അസ്വസ്ഥയായിരുന്നു: അഹാന കൃഷ്ണ

ഏറ്റവും ഇളയ സഹോദരിയായ ഹന്‍സികയുമായുള്ള മാനസിക അടുപ്പത്തെ കുറിച്ച് നടി അഹാന കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ അമ്മ ഹന്‍സികയെ ഗര്‍ഭം ധരിച്ചു എന്നറിഞ്ഞപ്പോള്‍ താന്‍ അസ്വസ്ഥയായിരുന്നു എന്നാണ് അഹാന പറയുന്നത്. കൂട്ടുകാര്‍ കളിയാക്കും എന്ന് കരുതി അലോസരപ്പെട്ടിരുന്നു എന്നാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

അഹാനയുടെ കുറിപ്പ്:

ഞാന്‍ അവളെ ഒരുപാട് സ്‌നേഹിക്കുന്നു. എന്റ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്. എനിക്കവളെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം, ശല്യപ്പെടുത്താം, അവള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കാം, അവളുടെ പ്രതികരണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാം.

എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് അമ്മ വീണ്ടും ഗര്‍ഭിണിയാണെന്ന് പറയുന്നത് എന്റെ കൂട്ടുകാര്‍ കളിയാക്കുമോ എന്നോര്‍ത്ത് ഞാനാദ്യം അലോസരപ്പെട്ടു. പക്ഷേ, എന്റെ ദൈവമേ, ഈ കുഞ്ഞില്ലായിരുന്നെങ്കില്‍ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ.. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഹൃദയത്തിന്റെ സന്തോഷം, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു കുഞ്ഞേ…

2011ല്‍ നിന്നുള്ളതാണ് ഈ ചിത്രം. പിങ്ക് നിറമുള്ള ആ കണ്ണട എനിക്കന്ന് ഏറെ പ്രധാനമായിരുന്നു. ഇന്ന് ഹന്‍സുവിന്റെ പിറന്നാളല്ല, നിങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ മറ്റൊരു വ്യക്തിയെ സ്‌നേഹിക്കുമ്പോള്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കില്‍ കൂടി അവരെ കുറിച്ച് ഇടയ്ക്ക് നീണ്ട പോസ്റ്റുകള്‍ ഇട്ടുകൊണ്ടേയിരിക്കും.

കാരണം, ചില ദിവസങ്ങളില്‍ നിങ്ങളുടെ ഹൃദയത്തില്‍ ആ സ്‌നേഹം അടങ്ങിയിരിക്കില്ല. ഇന്ന് നമ്മുടെ ദിനം വഴക്കില്‍ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

അയർലൻഡ് മണ്ണിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്; സംഭവം ഇങ്ങനെ

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും