ലിപ് ലോക്ക് സീന്‍ ചെയ്യുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീല്‍ അല്ല കിട്ടുക: സ്വാസിക

സിനിമയിലെ ലിപ് ലോക്ക് രംഗം പലരും വിചാരിക്കുന്നത് പോലെ എളുപ്പമല്ലെന്ന് സ്വാസിക. ഒരുപാട് ആളുകളുടെ മുന്നില്‍ വച്ചാണ് നമ്മള്‍ അങ്ങനെ ചെയ്യേണ്ടത്. അതിന്റെ കൂടെ 5, 8 പേജ് ഡയലോഗും പഠിച്ച് പറയണം. നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യണ്ടതിനാല്‍ അത് എളുപ്പമല്ല എന്നാണ് സ്വാസിക പറയുന്നത്.

ഓണ്‍ സ്‌ക്രീന്‍ ലിപ് ലോക്ക് സീന്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ആളുകള്‍ വിചാരിക്കുന്ന സുഖമുള്ള ഫീല്‍ ഒന്നുമല്ല ലിപ് ലോക്ക് സീന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുക. കാരണം ഒരുപാട് ആളുകളുടെ മുന്നില്‍ വെച്ചാണ് നമ്മള്‍ അങ്ങനെ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ നല്ല ചമ്മലുണ്ടാകും.

അത്രക്ക് തൊലിക്കട്ടിയുള്ള ആളുകള്‍ അല്ലല്ലോ നമ്മള്‍. പത്തിരുപത് ആളുകളെ മുന്നില്‍ വെച്ച് അത് ചെയ്യുകയും വേണം അതിന്റെ കൂടെ 5, 8 പേജ് ഡയലോഗും പഠിച്ച് പറയണം. ലൈറ്റ് ക്യാച്ച് ചെയ്യണം, ക്യാമറയുടെ ആങ്കിള്‍ നോക്കി പറയണം തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടാണ് ആ സീന്‍ ചെയ്യേണ്ടി വരുന്നത്.

അതുകൊണ്ട് ഒരിക്കലും ഈസിയായിട്ടുള്ള കാര്യമല്ല എന്നാണ് സ്വാസിക പറയുന്നത്. പുതിയ സിനിമയായ ‘ചതുര’ത്തിന് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനെ കുറിച്ചും സ്വാസിക സംസാരിക്കുന്നുണ്ട്. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് വച്ചാല്‍ അതിന് അര്‍ത്ഥം ബ്ലൂ ഫിലിം എന്നല്ല.

പ്രായപാര്‍ത്തിയായ ആണിനും പെണ്ണിനും കാണാനുള്ള സിനിമയാണ്. അല്ലാതെ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് കരുതി ആണുങ്ങള്‍ മാത്രം കാണേണ്ട സിനിമകളല്ല അതൊന്നും. കുഞ്ഞുങ്ങളെയും കൂട്ടി കാണാന്‍ പോയാല്‍ അവര്‍ക്ക് കഥ എന്താണെന്ന് മനസിലാകില്ലെന്നും സ്വാസിക പറഞ്ഞു.

Latest Stories

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി