സ്വര്‍ണ കിരീടം തട്ടിയിട്ടത് ക്യാമറാമാന്‍, അതിന് ദുര്‍വ്യാഖ്യാനം നല്‍കി, സൈബര്‍ മനോരോഗികള്‍ ആഘോഷിക്കുകയാണ്.. ഭാഗ്യമോള്‍ക്ക് ആശംസകള്‍: ശ്രീയ രമേഷ്

പ്രധാനമന്ത്രിയും മലയാളത്തിലെ പ്രമുഖ താരങ്ങളും പങ്കെടുത്ത ഗംഭീര വിവാഹച്ചടങ്ങ് ആയിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെത്. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കൊപ്പവും പല തരത്തിലുള്ള വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. ചില സൈബര്‍ മനോരോഗികള്‍ സുരേഷ് ഗോപിയെയും കുടുംബത്തെയും അലോസരപ്പെടുത്താനും വേദനിപ്പിക്കാനും നോക്കുകയാണെന്ന് പറയുകയാണ് നടി ശ്രീയ രമേഷ്. ശ്രീയയുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ശ്രീയയുടെ വാക്കുകള്‍:

ഭാഗ്യയുടെ വിവാഹം എന്നത് സുരേഷ് ചേട്ടന്റെയും ചേച്ചിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണിന്ന് ഗുരുവായൂരപ്പന്റെ നടയില്‍ സഫലീകൃതമായത്. എത്രയോ കാലമായി കാത്തിരുന്ന നിമിഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സാന്നിധ്യം കൊണ്ട് അത്യപൂര്‍വ്വമായ ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു ഇത്. ഒപ്പം മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടേയും മറ്റു സഹപ്രവര്‍ത്തകരുടേയും സാന്നിധ്യം. ഭാഗ്യമോള്‍ക്കും ഭര്‍ത്താവ് ശ്രേയസിനും എന്റെയും കുടുംബത്തിന്റെയും ആശംസകളും പ്രാര്‍ത്ഥനകളും.

PS : ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ ഏതെല്ലാം രീതിയില്‍ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാന്‍/ അലോസരപ്പെടുത്തുവാന്‍ സാധിക്കുമോ അതിന്റെ പരമാവധി ചില സൈബര്‍ മനോരോഗികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി. ഇപ്പോഴും നിര്‍ത്തിയിട്ടില്ല. തൃശ്ശൂരിലെ പള്ളിയില്‍ മാതാവിന്റെ തിരുരൂപത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച സമയത്ത് ഏതോ ക്യാമറമാന്‍ അത് തട്ടിയിട്ടത് എന്തെല്ലാം ദുര്‍ വ്യാഖ്യാനം നല്‍കി ഇവര്‍.

ഒടുവില്‍ ഇതാ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കരികെ മമ്മൂക്ക കൈ കെട്ടി നില്‍ക്കുന്ന ഒരു ചിത്രം പോലും സൈബര്‍ മനോരോഗികള്‍ തങ്ങളുടെ മനസ്സിന്റെ സങ്കുചിതാവസ്ഥയ്ക്ക് ഏറ്റവും പാകമായ വിധം വ്യാഖ്യാനങ്ങള്‍ നല്‍കി ആഘോഷിക്കുകയാണ്. അദ്ദേഹം ബഹു. പ്രധാനമന്ത്രിയില്‍ നിന്നും അക്ഷതം സ്വീകരിച്ചതും നമ്മള്‍ കണ്ടു. ഇത്തരം മനസ്സുകളില്‍ അടിഞ്ഞു കൂടിയ മാലിന്യത്തിന്റെ വലിപ്പം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ആ സങ്കുചിത മാനസിക അവസ്ഥയില്‍ കലാകാരന്മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രവര്‍ത്തിക്കുകയും പ്രതികരിയ്ക്കുകയും ചെയ്യണം എന്ന് ദയവായി പ്രതീക്ഷിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ’- ശ്രീയ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ