മോഹന്‍ലാലിന് ഒപ്പം നൃത്തം ചെയ്യാന്‍ അതീവസുന്ദരിയായ ഒരു പെണ്‍കുട്ടിയെ വേണമെന്ന് ഡാന്‍സ് മാസ്റ്റര്‍, അങ്ങനെയാണ് ആ സിനിമയില്‍ എത്തിയത്: നടി ഷര്‍മിലി

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘അഭിമന്യു’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടി ഷര്‍മിലി. എം.ടി വാസുദേവന്‍ നായരുടെ സിനിമയില്‍ നായികയായി അഭിനയം തുടങ്ങിയ ഷര്‍മിലി പിന്നീട് ഗ്ലാമര്‍ താരമായാണ് അറിയപ്പെട്ടത്. അഭിമന്യുവിലെ രാമായണക്കാറ്റേ എന്ന പാട്ടില്‍ നൃത്തം ചെയ്യാനായി എത്തിയതിനെ കുറിച്ചാണ് ഷര്‍മിലി പറയുന്നത്.

മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ അതീവസുന്ദരിയായ ഒരു പെണ്‍കുട്ടിയെ വേണമെന്ന് ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ തന്റെ ബാപ്പയോട് വിളിച്ചു പറയുകയായിരുന്നു. ഗ്ലാമറസായി നൃത്തം ചെയ്യണം എന്ന് കേട്ടപ്പോള്‍ ബാപ്പയ്ക്ക് വിമ്മിഷ്ടം. ഉമ്മയ്ക്ക് അതിലേറെ എതിര്‍പ്പ്. ഉടുതുണിയില്ലാതെ അഭിനയിച്ച് കിട്ടുന്ന കാശ് ഈ കുടുംബത്തിലേക്ക് കൊണ്ടു വരേണ്ടെന്ന് ഉമ്മ പറഞ്ഞു.

എന്നാല്‍ ബോംബെയിലാണ് ഷൂട്ടിംഗ് എന്ന് കേട്ടപ്പോള്‍ തനിക്ക് താത്പര്യമായി. അതു വരെ ബോംബെ കണ്ടിട്ടില്ലായിരുന്നു. നമുക്ക് പോയി നോക്കാമെന്ന് ബാപ്പയോട് പറഞ്ഞു. ബാപ്പ സമ്മതിച്ചു. ഈ കുട്ടി ഓക്കെയാണെന്ന് തന്നെ കണ്ടപാടെ പ്രിയദര്‍ശന്‍ പറഞ്ഞു. അങ്ങനെ രാമായണക്കാറ്റേ നീലാംബരിക്കാറ്റേ എന്ന പാട്ടില്‍ അഭിനയിച്ചു എന്നാണ് ഷര്‍മിലി മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

1991ല്‍ പുറത്തിറങ്ങിയ അഭിമന്യുവില്‍ മോഹന്‍ലാലിനൊപ്പം ശങ്കര്‍, ഗീത, ജഗദീഷ് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്. ബോംബേ അധോലോകത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയില്‍, ഒരു നിഷ്‌കളങ്കനായ യുവാവ് കുറ്റവാളിയാകുന്നതും പിന്നീടയാള്‍ ആ നഗരത്തിലെ അധോലോക രാജാവാകുകയും ചെയ്യുന്നതാണ് ചിത്രം.

Latest Stories

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി; ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും

'സഞ്ജുവിനെ കയറ്റരുത്, ശുഭ്മൻ ഗിൽ തന്നെ ആ സ്ഥാനത്ത് തുടരണം'; കാരണം പറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

2026 ടി-20 ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം വ്യക്തമാക്കി അഭിഷേക് ശർമ്മ

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!