വിവാഹത്തിന് സ്വര്‍ണമിട്ട് മണവാട്ടിയായി ഇളിച്ചു നില്‍ക്കാന്‍ എങ്ങനെ മനസ്സ് വരുന്നു? വിമര്‍ശനവുമായി സരയൂ

അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് ആര്‍ഭാട വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി നടി സരയു. വിവാഹ ദിവസം സ്വര്‍ണ്ണത്തില്‍ മൂടി, 50,000ന്റെ സാരി ഉടുത്ത് നില്‍ക്കണമെങ്കില്‍ സ്വയം അധ്വാനിച്ച് നേടണം. അതിന് ആദ്യം ജോലി നേടണം, അതിന് ശേഷം മാത്രമേ വിവാഹം ചെയ്യാവൂ എന്നാണ് സരയൂ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സരയുവിന്റെ കുറിപ്പ്:

അധ്വാനിച്ചു, വിയര്‍പ്പൊഴുക്കി അച്ഛനമ്മാര്‍ ഉണ്ടാക്കിയെടുത്ത സ്വര്‍ണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാന്‍ എങ്ങനെ ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് മനസ്സ് വരുന്നു??? എന്താണ് സോഷ്യല്‍ മീഡിയകളില്‍ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികള്‍ക്ക് വിവാഹം ആകുമ്പോള്‍ നാവിടറുന്നത്…

നിങ്ങള്‍ക്ക് വിവാഹ ദിവസം മനോഹരം ആക്കണോ, സ്വര്‍ണത്തില്‍ മൂടണോ, 50,000ന്റെ സാരി വേണോ…. സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ…. ചെയ്യൂ…. അതിന് ആദ്യമൊരു ജോലി നേടൂ… എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം… അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാന്‍ മറക്കുന്ന ജനത നമ്മള്‍ അല്ലാതെയുണ്ടോ??? പെണ്‍കുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താന്‍ ആകുമെന്ന് അറിയില്ല…

അവളുടെ കല്യാണ ദിവസം മുന്നില്‍ ലക്ഷ്യം വച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാല്‍ കൊച്ചിന്റെ ഇരുപത്തിയെട്ടിന് കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും…. നാടടച്ച് കല്യാണം വിളിച്ചു സോഷ്യല്‍ സ്റ്റാറ്റസ് കാണിക്കാന്‍ മക്കളെ സ്വര്‍ണത്തില്‍ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്…. അതിലുമൊക്കെ എളുപ്പം നിങ്ങള്‍ മാറുന്നതല്ലേ?

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക