ഇത് എന്നെ ശ്വാസം മുട്ടിക്കുകയാണ്.. എനിക്ക് ഐശ്വര്യയോട് കടുത്ത അസൂയയാണ്: മീന

ഐശ്വര്യ റായ്‌യോട് തനിക്ക് അസൂയയാണെന്ന് നടി മീന. ഇത് ഇനിയും തനിക്ക് മറച്ചു വയ്ക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞാണ് മീനയുടെ കുറിപ്പ് ആരംഭിക്കുന്നത്. ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിലെ തന്റെ സ്വപ്‌ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് തനിക്ക് അസൂയ എന്നാണ് മീന ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

”ഓക്കെ, എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാന്‍ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്റെ നെഞ്ചിനുള്ളില്‍ നിന്ന് അത് ഇറക്കി വയ്ക്കണം. ഞാന്‍ അസൂയാലുവാണ്! ജീവിതത്തില്‍ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചന്‍…”

”കാരണം ഐശ്യര്യയ്ക്ക് പൊന്നിയിന്‍ സെല്‍വനില്‍ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാന്‍ അവസരം കിട്ടി” എന്നാണ് മീന കുറിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പൊന്നിയിന്‍ സെല്‍വന്‍ ടീമിന് വിജയാശംസകളും നടി നേരുന്നുണ്ട്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ഐശ്വര്യ റായ് എത്തുന്നത്.

നന്ദിനി എന്ന രാജ്ഞി ആയും നന്ദിനിയുടെ അമ്മ റാണി മന്ദാകിനിയുമായി താരം വേഷമിടുന്നു. ആദ്യ ദിനം തന്നെ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആഗോളതലത്തില്‍ 60 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ