യുകെയിലെ പള്ളിയില്‍ നിന്നും എന്നെ ബാന്‍ ചെയ്തു.. അവിടെ പ്രസംഗം ബയോളജി ക്ലാസ് എടുക്കുന്നത് പോലെ: നടി ലിന്റു റോണി

യുകെയിലെ പള്ളിയില്‍ നിന്നും തന്നെ ബാന്‍ ചെയ്തുവെന്ന് നടി ലിന്റു റോണി. ഞായാറാഴ്ച പള്ളിയിലെ ബ്രദറുടെ പ്രസംഗം ക്ലാസ് പോലെ നീണ്ടുപോയപ്പോള്‍ അതിനെതിരെ പ്രതികരിച്ചതാണ് ലിന്റുവിനെ പള്ളിയില്‍ നിന്നും ബാന്‍ ചെയ്യാന്‍ കാരണം. നടി തന്നെയാണ് ഇക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. ആദം ജോണ്‍ അടക്കമുള്ള സിനിമകളും സീരിയലുകളിലും അഭിനയിച്ച നടിയാണ് ലിന്റു.

എന്നെ ബാന്‍ ചെയ്തത് യുകെ ലസ്റ്ററിലുള്ള ഒരു ചര്‍ച്ചാണ്. ഞാന്‍ ഞായറാഴ്ച പള്ളിയില്‍ പോകുന്നത് മുടക്കാറില്ല. അത് എന്നെ മമ്മി പഠിപ്പിച്ചൊരു ശീലമാണ്. എത്ര അവശതകളുണ്ടെങ്കിലും അത് ഞാന്‍ മുടക്കാറില്ല. അതിന്റെ അനുഗ്രഹം ഞങ്ങള്‍ക്കുണ്ട് താനും. പല ചര്‍ച്ചുകളിലും ഗസ്റ്റായി ഞാന്‍ പോയിട്ടുണ്ട്. സര്‍വീസ് ചെയ്യാനും പോയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് ഒരു പുതിയ ചര്‍ച്ചിലായിരുന്നു ഞാന്‍ പോയത്. ഞാന്‍ പള്ളിയില്‍ പോകുമ്പോള്‍ പാട്ടും പ്രസംഗവും വീഡിയോയായി എടുത്ത് പോസ്റ്റ് ചെയ്യാറുണ്ട്. അന്ന് അതില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ഫേസ് അവോയിഡ് ചെയ്താണ് പോസ്റ്റ് ചെയ്യാറുള്ളത്. അങ്ങനെ രണ്ടാഴ്ച മുമ്പ് പള്ളിയില്‍ പോയപ്പോള്‍ ബ്രദര്‍ പ്രസംഗിച്ചപ്പോള്‍ അദ്ദേഹം ബയോളജി ക്ലാസ് എടുക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്.

അതിനാല്‍ ഞാന്‍ എഴുന്നേറ്റ് നിന്ന് ക്ലാസ് എടുക്കുന്നത് കേള്‍ക്കാനല്ല പ്രസംഗം കേള്‍ക്കാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞു. പിന്നീട് പുള്ളി നന്നായി പ്രസംഗിച്ചു. പുള്ളിയെ മാറ്റി നിര്‍ത്തി പറഞ്ഞാല്‍ മതിയായിരുന്നു പരസ്യമായി പറയേണ്ടിയിരുന്നില്ലെന്ന് പിന്നീട് എനിക്ക് തോന്നി. അതുകൊണ്ട് ഞാന്‍ നമ്പറെടുത്ത് അദ്ദേഹത്തെ വിളിച്ച് സോറി പറഞ്ഞു.

പിന്നീട് അടുത്തയാഴ്ചയായപ്പോള്‍ ആ ചര്‍ച്ച് എന്നെ ബാന്‍ ചെയ്തു. അത് അവര്‍ പള്ളിയില്‍ വിളിച്ച് പറഞ്ഞു. പരസ്യമായി അഭിപ്രായം പറഞ്ഞതുകൊണ്ടാണ് എന്നെ പള്ളി ബാന്‍ ചെയ്തതെങ്കില്‍ അതില്‍ എനിക്ക് കുഴപ്പമില്ല. തെറ്റ് ചെയ്തതിന് ബാന്‍ ചെയ്യുവാണെങ്കില്‍ എത്രയോ പള്ളികള്‍ എത്രയോ പേരെ ബാന്‍ ചെയ്യേണ്ടി വരുമായിരുന്നു.

ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ ആ വിഷയത്തില്‍ ബ്രദറിനെ വിളിച്ച് ദൈവനാമത്തില്‍ ഞാന്‍ സോറി പറഞ്ഞതാണ്. പള്ളിയില്‍ പോയാലെ ദൈവം പ്രാര്‍ത്ഥന കേള്‍ക്കൂ എന്നൊന്നുമില്ലല്ലോ. ചര്‍ച്ചില്‍ നിന്ന് എന്നെ ഒന്ന് വിളിച്ച് പോലും പറഞ്ഞില്ല എന്നാണ് ലിന്റു വീഡിയോയില്‍ പറയുന്നത്.

Latest Stories

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത