വഴങ്ങിയില്ലെങ്കില്‍ അവസരമില്ലെന്ന് മലയാളത്തിലെ കുടുംബചിത്രങ്ങളുടെ സംവിധായകന്‍.. പ്രതികരിച്ചതിനാല്‍ 19 തവണ റീടേക്ക്; ദുരനുഭവം വെളിപ്പെടുത്തി ലക്ഷ്മി രാമകൃഷ്ണന്‍

പ്രായമുള്ള നടിമാരോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവാണെന്ന് നടി ലക്ഷ്മി രാകൃഷ്ണന്‍. കുടുംബചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കിയതോടെ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നാണ് ലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഞാന്‍ അഭിനയിക്കാനിരുന്ന സിനിമയുടെ പൂജ ചെന്നൈയില്‍ നടന്നപ്പോള്‍ ഞാന്‍ പങ്കെടുത്തിരുന്നു. വാര്‍ത്തകളില്‍ ഒക്കെ എന്റെ പേരും വന്നു. അന്ന് അതിന്റെ സംവിധായകന്‍ എനിക്ക് മെസേജ് അയച്ചു, ഏപ്രില്‍ 4ന്. ലക്ഷ്മി ഞാന്‍ എറണാകുളത്ത് ഉണ്ട്, എന്നെ വന്ന് കാണണമെന്ന് മെസേജ് അയച്ചു. ഞാന്‍ പറഞ്ഞു, ശരി സാര്‍, ഞാന്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ വന്ന് കണ്ടിട്ട് പോകാമെന്ന് പറഞ്ഞു.

അല്ല എനിക്ക് ഡീറ്റെയ്ല്‍ ആയി ലക്ഷ്മിയുടെ അടുത്ത് കഥാപാത്രം ഡിസ്‌കസ് ചെയ്യണം. പിന്നെ ഇവിടെ സ്റ്റേ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ പറ്റില്ല, ഞാന്‍ കുട്ടികളെയൊക്കെ വിട്ടിട്ട് വന്നതാണ്. ഒരു പടം ചെയ്യാന്‍ പുറത്തേക്ക് അങ്ങനെ ഞാന്‍ പോകാറില്ല. പോയാലും ഷൂട്ട് കഴിഞ്ഞാല്‍ അടുത്ത മിനിറ്റ് ഞാന്‍ പുറപ്പെടും, എനിക്ക് സ്റ്റേ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. അപ്പോള്‍ പുള്ളി മെസേജ് അയച്ചു.

ഇന്ന് ഇവിടെ എന്റൊപ്പം സ്റ്റേ ചെയ്യണം, എന്നാലേ ലക്ഷ്മിക്ക് ആ റോള്‍ ഉള്ളു എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി, ഞാന്‍ നല്ല മെസേജ് തിരിച്ചയച്ചു. ശരിക്കും പറഞ്ഞു, അതോടെ എന്റെ റോളും പോയി എന്നാണ് ലക്ഷ്മി പറയുന്നത്. അതേസമയം, തമിഴ് സിനിമയിലും ദുരനുഭവം ഉണ്ടായെന്നും ലക്ഷ്മി പറയുന്നുണ്ട്.

അയാള്‍ സംസാരിക്കുന്ന വിധത്തിലും, തൊട്ട് സംസാരിക്കുന്നതും അസ്വസ്ഥത ഉണ്ടാകും. ഞാന്‍ അത് പെട്ടെന്ന് പറയും. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് പറയും. അത് പുള്ളിക്ക് പിടിച്ചില്ല. അതുകൊണ്ട് ഞാന്‍ ചുമ്മാ നടന്നു പോകുന്ന ഷോട്ട് പോലും 19 ടേക്ക് വരെ എടുപ്പിക്കും. ഈ മുഖത്ത് ലൈറ്റ് അടിപ്പിക്കണ്ട കാണാന്‍ കൊള്ളത്തില്ല എന്ന് വലുതായി സെറ്റില്‍ പറയും. ഇയാള്‍ എന്നോട് മാപ്പ് പറയണം എന്ന് ഞാന്‍ പറയും എന്നാണ് ലക്ഷ്മി പറയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്