'കുറച്ചു ദിവസം കാത്തിരുന്നാല്‍ ഫ്രീയായി വാക്‌സിന്‍ കിട്ടും, എന്നാല്‍ ഞങ്ങള്‍ കാശു കൊടുത്ത് എടുത്തു'; കാരണം വ്യക്തമാക്കി ലക്ഷ്മി പ്രിയ

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സന്തോഷം പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. കാശു കൊടുത്ത് വാക്‌സിന്‍ എടുത്തതാണെന്ന് താരം പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. കുറച്ചു ദിവസം കൂടി കാത്തിരുന്നാല്‍ ഫ്രീയായി വാക്‌സിന്‍ കിട്ടുമെന്ന് അറിയാം. എന്നാല്‍ നമ്മള്‍ കാശു കൊടുത്ത് എടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്സിന്‍ ലഭിയ്ക്കുമല്ലോ എന്ന് താരം പറയുന്നു.

ലക്ഷ്മി പ്രിയയുടെ കുറിപ്പ്:

അങ്ങനെ വാക്‌സിന്‍ എടുത്തു. സംശയിക്കേണ്ട. പെയ്ഡ് ആണ്. രണ്ടാളും എടുത്തു. കുറച്ചു ദിവസം കൂടി കാത്തിരുന്നാല്‍ ഫ്രീയായി കിട്ടും എന്നറിയാം. നമ്മള്‍ കാശു കൊടുത്തെടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്സിന്‍ ലഭിയ്ക്കുമല്ലോ.

കൊവിഷീല്‍ഡ് ആണ്. ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ. എന്നാല്‍ വെളുപ്പിന് നാല് മണി മുതല്‍ എനിക്ക് ചെറിയ പനിയുണ്ട്. ഇന്‍ജെക്ഷന്‍ എടുത്ത കൈക്ക് ചെറിയ വേദനയും. മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല.

അപ്പൊ തീര്‍ച്ചയായും നിങ്ങളുടെ ടേണ്‍ വരുമ്പോള്‍ വാക്സിനേഷന് വിധേയമാവുമല്ലോ? വേഗത്തില്‍ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു