വിളിക്കാത്ത കല്യാണത്തിന് പോയി ശീലമില്ല, സമയം പോവുന്നതിന് അനുസരിച്ച് ആളുകളും അവര്‍ക്ക് പ്രാധാന്യമുള്ളവരും മാറി കൊണ്ടിരിക്കും: ആര്യ

അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായി ശ്രദ്ധ നേടിയ താരത്തിന്റെ വിവാഹത്തില്‍ ബിഗ് ബോസിലെ സുഹൃത്തുക്കളും എത്തിയിരുന്നു. എന്നാല്‍ ഷോയില്‍ എലീനയുടെ അടുത്ത സുഹൃത്തുക്കളായ ആര്യ, വീണ, ഫുക്രു എന്നിവരുടെ അസാന്നിദ്ധ്യം ആരാധകര്‍ ശ്രദ്ധിച്ചു കഴിഞ്ഞു.

ആര്യയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ക്വസ്റ്റ്യന്‍ ആന്‍സര്‍ സെക്ഷനില്‍ ഇതേ കുറിച്ചാണ് ചിലര്‍ സംശയം ചോദിച്ചിരിക്കുന്നത്. എലീനയുടെ വിവാഹത്തിന് ബിഗ് ബോസിലെ മറ്റ് താരങ്ങളൊക്കെ ഉണ്ട്. ഫുക്രു, വീണ, ആര്യ എന്നിവരെ മാത്രം കാണുന്നില്ലല്ലോ. മുമ്പ് ഏറ്റവും കൂടുതല്‍ സൗഹൃദം ഉണ്ടായിരുന്ന നിങ്ങളെന്താണ് വിവാഹത്തിന് പോവാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം.

സമയം പോവുന്നതിന് അനുസരിച്ച് ആളുകളും അവര്‍ക്ക് പ്രാധാന്യമുള്ളവരും മാറി കൊണ്ടിരിക്കും. പിന്നെ വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് തീരെ ശീലമില്ല എന്നാണ് ആര്യ മറുപടി നല്‍കുന്നത്. അതേസമയം, ഏഴു വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് എലീനയും ബിസിനസുകാരനായ രോഹിതും വിവാഹിതരായത്.

സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ ബംഗളൂരുവില്‍ വെച്ച് യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വ്യത്യസ്ത മതത്തില്‍ ഉള്ളവരായതിനാല്‍ ഇരുകുടുംബങ്ങളും എതിര്‍ത്തു. എങ്കിലും സമ്മതിക്കുന്നതു വരെ കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ