'സെറ്റില്‍ഡ് ആവാന്‍ ഭയങ്കര ആഗ്രഹമുണ്ടെടോ.. കല്യാണ പര്‍ച്ചേയ്‌സും കഴിഞ്ഞു'; വിവാഹത്തെ കുറിച്ച് ആര്യ

വീണ്ടും വിവാഹിതയാവാന്‍ താല്‍പര്യമുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ. നേരത്തെ വിവാഹം ചെയ്യാമെന്ന് കരുതി സ്‌നേഹിച്ചിരുന്ന ആള്‍ തന്നെ വഞ്ചിച്ച് പോയതിനെ കുറിച്ച് ആര്യ പറഞ്ഞിരുന്നു. യൂട്യൂബില്‍ പങ്കുവച്ച പുതിയ വീഡിയോയിലാണ് താന്‍ വിവാഹം കഴിച്ച് സെറ്റില്‍ ആകാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ തുറന്നു പറഞ്ഞത്.

കല്യാണ പര്‍ച്ചേയ്സും 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസും എന്നുമാണ് ആര്യ പങ്കുവച്ച വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. അനിയത്തിയുടെ കല്യാണം കഴിഞ്ഞതു മുതല്‍ പലരും തന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നുണ്ട്. നല്ലൊരു പാര്‍ട്ണറെ കിട്ടിയാല്‍ തനിക്കും കല്യാണം കഴിക്കണം, സെറ്റില്‍ഡ് ആവണമെന്നുമൊക്കെ ഭയങ്കര ആഗ്രഹമുണ്ടടോ.

അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. പെണ്ണ് കാണലിന് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന് കരുതണ്ട. വെഡ്ഡിങ്ങ് ജൂല്ലറി വാങ്ങാന്‍ പോവുകയാണെന്നും അതൊക്കെ ഒന്ന് ഇട്ട് നോക്കാന്‍ വേണ്ടിയാണ് ഒരുങ്ങി ബ്രൈഡല്‍ ലുക്കില്‍ വന്നത് എന്നാണ് വീഡിയോയില്‍ ആര്യ പറയുന്നത്.

ചെക്കനെ കിട്ടിയാല്‍ താന്‍ പറയും. ചെക്കന്റെ കാര്യം അവിടെ നില്‍ക്കട്ടേ, അതിന് മുമ്പ് കല്യാണത്തിനുള്ള മുന്നൊരുക്കം നമ്മള്‍ ഇപ്പോഴെ തുടങ്ങണം. ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണമുള്ളത് കൊണ്ടാണ് താനിത് പറയുന്നത്. സ്വര്‍ണം എല്ലാ കാലത്തും ഒരു സേവിംഗ്‌സ് ആണ്.

അത് വാങ്ങി വെക്കുന്നതും നല്ലതാണ് എന്നും ആര്യ പറയുന്നു. സ്‌റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവരെ കൂട്ടിയാണ് ആര്യ സ്വര്‍ണം വാങ്ങാന്‍ പോയത്. അതേസമയം, ടെലിവിഷന്‍ ഷോകളുമായി തിരക്കിലാണ് ആര്യ. ‘മേപ്പടിയാന്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ